എങ്ങനെയോ മുറിക്കകത്ത് ചെന്നു പെട്ട തേനീച്ച പറന്നു കൊണ്ടേയിരുന്നു. മുറിയിൽ അവിടെയുമിവിടേയും പൂക്കൾ കണ്ടു ചെന്ന തേനീച്ച നിരാശപ്പെട്ടു. എല്ലാം പ്ലാസ്റ്റിക് പൂക്കൾ!. പെട്ടെന്ന് മുറിയിൽ ഒരു പൂവ് പ്രത്യക്ഷമായി. തേനീച്ച പ്രതീക്ഷയോടെ, കൊതിയോടെ, ആകാംക്ഷയോടെ പൂവിന്റെ അടുത്തേക്ക് പറന്നു.
ഹോ! ഒരു യഥാർത്ഥ പൂവ്!
ആഹ്ളാദത്തോടെ അതു പൂവിന്റെ ഇതളിലിരുന്നു.
പൂവിന്റെ ഉള്ളിലേക്ക് പതിയെ..
പെട്ടെന്നാണ് തേനീച്ചയുടെ പുറത്ത് ഒരു പ്ലാസ്റ്റിക് കൈ വന്നു പതിച്ചത്.
‘കണ്ടാ, ഞാൻ പറഞ്ഞില്ലെ? അതിനെ പിടിച്ചു തരാമെന്ന്?!’
തേനീച്ച കേട്ടു,
അവ്യക്തമാകുന്ന മനുഷ്യശബ്ദങ്ങൾ..
അവ്യക്തമാകുന്ന കൈയ്യടി ശബ്ദങ്ങൾ..
മനുഷ്യന്റെ പൂക്കെണിയിൽ പെട്ട തേനീച്ച
ReplyDelete