Please use Firefox Browser for a good reading experience

Thursday 2 September 2010

കടലിനുള്ളിൽ

കടലിന്റെയുള്ളിലെ കാഴ്ച്ചകൾ കാണുവാൻ
കടൽച്ചെടി പോലൊരു മോഹം വളർന്നു..

ഒരു കൊച്ചു മീനിന്റെ മനസ്സുമായി ഞാനന്ന്
കടലിന്റെ നെഞ്ചകം തേടി നീന്തി..

കണ്ണീരു പോലുള്ള വെള്ളത്തിനുള്ളിൽ,
നീന്തിത്തുടിക്കുന്ന നിറമുള്ള മീനുകൾ!

തലയാട്ടി നില്ക്കുന്ന പായലിൻ കൂട്ടങ്ങൾ
ഒളിച്ചു കളിക്കും, ചെറുമീനുകൾ ഉള്ളിൽ!

അവരെന്റെ വിരലിൽ വന്നൊന്നു തൊട്ടുവോ,
അവരിലൊരാളായി മാറി ഞാനപ്പോൾ!

ആയിരം വർണ്ണങ്ങൾ അഴകായൊഴുകുന്ന,
മത്സ്യങ്ങളായിരം നീന്തി വന്നു..

അവയെന്റെ ചുറ്റും വലയമായി മാറിയൊ,
അതിലൊരു വിരുതനെൻ കവിളിലായി മുത്തിയോ?

തിളങ്ങുന്ന പാറകൾ, അതിലൊക്കെ പൂവുകൾ
കാണിക്ക വെച്ച പോൽ കണ്ടു ഞാനപ്പോൾ

കടലിന്റെയുള്ളിലും, ദൈവങ്ങളുണ്ടൊ?
അറിയാതെ മീനുകൾ പൂക്കളം തീർത്തതോ?

അഴകുള്ള മത്സ്യ കന്യതൻ മുടിയിൽന്നി-
ന്നറിയാതെ താഴെ കൊഴിഞ്ഞതാവാം

കുറുമ്പുള്ള മീനുകൾ ഇളകി കളിച്ചുവോ
വെള്ളാരം കല്ലുകൾ തട്ടി തെറിച്ചുവോ

ഒരു കൊച്ചു കല്ലു ഞാൻ കൈയ്യിലെടുത്തപ്പോ-
ളവരെന്നെ പരിഭവത്തോടെ നോക്കി

അകലെയങ്ങകലെ, തീരത്തു മണ്ണിൽ
മകനൊരു കൊട്ടാരം, പണിഞ്ഞുവല്ലോ

കൊട്ടാര വാതിലിൽ ഒട്ടിച്ചു വെയ്ക്കുവാൻ
വെള്ളാരം കല്ലൊന്നു വേണമത്രെ!

മറുപടി കേട്ടയാ മീനുകൾ എങ്ങോ
പരിഭവമില്ലാതെ പോയി മറഞ്ഞു..

അതുവഴി പോയ ചില മീനുകൾ അപ്പോൾ
അരികത്തായി മെല്ലെ നീന്തി വന്നു.

കരയിലെ കാഴ്ചകൾ കാണണം എന്നവർ
പതിയെയെൻ കാതിൽ ചൊല്ലിയപ്പോൾ

പാടില്ല നിങ്ങൾ കണ്ടു പഠിക്കല്ലെ
കരയിലെ കാഴ്ചകൾ എന്നു ചൊല്ലി,
നേരമായി പോകുവാൻ കരയിലേക്കെന്നു,
ചൊല്ലി ഞാൻ കരയിലേയ്ക്കാത്രയായി.

കടലിലെ കാഴ്ച്ചകൾ കാണുവാൻ വീണ്ടും,
നിറയുന്നു മോഹമെന്നുള്ളില്ലിന്നും..

Post a Comment

13 comments:

  1. പാടില്ല നിങ്ങൾ കണ്ടു പഠിക്കല്ലെ
    കരയിലെ കാഴ്ചകൾ എന്നു ചൊല്ലി,
    നേരമായി പോകുവാൻ കരയിലേക്കെന്നു,
    ചൊല്ലി ഞാൻ കരയിലേയ്ക്കാത്രയായി.

    കടലിലെ കാഴ്ച്ചകൾ കാണുവാൻ വീണ്ടും,
    നിറയുന്നു മോഹമെന്നുള്ളില്ലിന്നും..

    നല്ല കവിത :)

    ReplyDelete
  2. നല്ല ലാളിത്യമുള്ള വരികള്‍... കുട്ടികള്‍ക്കെല്ലാം ചെല്ലികൊടുക്കാന്‍ പറ്റിയ വരികള്‍...

    ReplyDelete
  3. ആശയം ഗംഭീരമായി. അവതരണത്തില്‍ ഒരു പഴമ ചുവക്കുന്നു. ആശംസകള്‍

    ReplyDelete
  4. കടല്‍ എന്നും നിഗൂഡതകള്‍ നിറഞ്ഞതാണ്‌ . കവിത നന്നായിരിക്കുന്നു

    ReplyDelete
  5. നല്ല കവിത :)

    ReplyDelete
  6. കവിത നന്നായിരിക്കുന്നു.
    എന്നാലും ചിലവരികള്‍ തൊട്ടടുത്ത വരികളുമായി sync ന്റെ കുറവില്ലേ എന്നൊരു സംശയം(സംശയം മാത്രമാണേ)
    ആശംസകള്‍..
    ഇനിയും കാണാം.

    ReplyDelete
  7. കടലിലെ കാഴ്ച്ചകൾ കാണുവാൻ വീണ്ടും,
    നിറയുന്നു മോഹമെന്നുള്ളില്ലിന്നും..
    good one

    ReplyDelete
  8. പാടില്ല നിങ്ങൾ കണ്ടു പഠിക്കല്ലെ
    കരയിലെ കാഴ്ചകൾ എന്നു ചൊല്ലി,
    അതൊരു നല്ല കാര്യം
    നല്ല കവിത .ലളിതമായ വരികള്‍.കടലില്‍ പോയ പ്രതീതി.

    ReplyDelete
  9. മനോഹരമായ ഭാവന............വീണ്ടും എഴുതുക......ആശംസകള്‍
    "പാടില്ല നിങ്ങള്‍ കണ്ടു പഠിക്കല്ലെ
    കരയിലെ കാഴ്ചകള്‍ എന്നു ചൊല്ലി,,,,.........."
    കരയിലെ കളങ്കം കടലിലും ആകരുത് എന്ന ആഗ്രഹം നന്നായിരിക്കുന്നു.

    ReplyDelete
  10. nalla bhasha shyliyodukoodi avatharippichittundu thikachum vethystha maya oru vishayam ente ellavidha aashamsakalum nerunnu

    ReplyDelete
  11. nalla bhasha shyli thikachum vethyasthamaya oru vishayam nannayitundu ente ellavidha aashamasakalum nerunnu

    ReplyDelete
  12. എനിക്കും കടലിന്നടിയില്‍ നീന്തി നടക്കാന്‍ തോന്നുന്നു... പവിഴപുറ്റുകള്‍ക്ക് വലം വെച്ച്..., നക്ഷത്ര മത്സ്യങ്ങളോട് കളി പറഞ്ഞ്‌.., പല വര്‍ണങ്ങളില്‍ നീന്തി നടക്കുന്ന ചെറു മീനുകളെ തലോടി കടന്നു പോകാന്‍ എല്ലാം എന്തു രസമാവും... അല്ലേ...? നല്ല കവിത...

    ReplyDelete