Please use Firefox Browser for a good reading experience

Saturday 11 September 2010

ഇന്ന്

മതമുണ്ടാക്കിയവന്‌ മദം പിടിച്ചപ്പോൾ
മരിച്ച്‌ വീണത്‌ ദൈവങ്ങളായിരുന്നു.

പ്രകാശ വേഗം കണ്ടു പിടിച്ചവൻ
ഇരുട്ടിലേക്ക്‌ പോയത്‌ അതിലും വേഗത്തിലായിരുന്നു.

പണത്തിനു വേണ്ടിയവൾ നഷ്ടപ്പെടുത്തിയത്‌
പണത്തിനു പോലും വാങ്ങാൻ കഴിയാത്തതായിരുന്നു.

വെടിമരുന്ന് വിറ്റപ്പോൾ,
വെടിയേറ്റ്‌ മരിച്ചത്‌ സ്വന്തം മക്കളായിരുന്നു.

യുദ്ധം ചെയ്തവർ ജയിച്ചപ്പോൾ,
തോറ്റത്‌ യുദ്ധം ചെയ്യാത്തവരായിരുന്നു.

കുഴിച്ചെടുത്ത മണ്ണു കൊണ്ട്‌ കുന്നുണ്ടാക്കിയപ്പോൾ,
എല്ലാവരും നോക്കിയത്‌ കുഴിയിലേയ്ക്കായിരുന്നു..

Post a Comment

8 comments:

  1. കുഴിച്ചെടുത്ത മണ്ണു കൊണ്ട്‌ കുന്നുണ്ടാക്കിയപ്പോൾ,
    എല്ലാവരും നോക്കിയത്‌ കുഴിയിലേയ്ക്കായിരുന്നു..

    ReplyDelete
  2. ആഴത്തിൽ ചിന്തിപ്പിക്കുന്ന കവിതകൾ,

    ReplyDelete
  3. കുഴിച്ചെടുത്ത മണ്ണു കൊണ്ട്‌ കുന്നുണ്ടാക്കിയപ്പോൾ,
    എല്ലാവരും നോക്കിയത്‌ കുഴിയിലേയ്ക്കായിരുന്നു..
    ..............
    ഇതാണ് മനുഷ്യ പ്രകൃതി

    ReplyDelete
  4. നല്ല ചിന്ത...
    നല്ല ആഴമുള്ള വരികള്‍....

    ReplyDelete
  5. നല്ലൊരു കവിത.

    ReplyDelete
  6. സാബു,
    ഈ കവിതയില്‍ സമകാലീന അവസ്ഥയുണ്ട്.
    നിര്‍ഭാഗ്യകരമായ ദുരന്തങ്ങള്‍.
    കവിത കണ്ണ് തേടി പോകേണ്ട ഇടങ്ങളില്‍
    തന്നെ എത്തിയതില്‍ ആശംസകള്‍.

    ReplyDelete
  7. അതെ പലരും പലതും ചെയിതു കൂട്ടുന്നു..തോല്‍ക്കുന്നത് മറ്റു പലരും

    ReplyDelete
  8. അപാരം ...തീവ്രം ...ചിന്തോദ്ധീപകം . അനിര്‍വചനീയം .

    ReplyDelete