ജഢമായ് ജീവിച്ച് തീർക്കുമീ ജന്മം.
ഒരഭിശപ്തവേളയിലറിയാതെറിഞ്ഞു നിൻ,
പ്രണയം നിറഞ്ഞയെൻ ഹൃദയപാത്രം.
പലനാൾ നിന്നെക്കുറിച്ചുള്ള ഓർമ്മയിൽ,
പുഴപോലെയൊഴുകിയെൻ കണ്ണുനീർത്തുള്ളികൾ
എരിയുന്നുവെങ്കിലും, കാത്തു ഞാൻ വെച്ചു,
ഗതകാല സ്മരണകൾ ഹൃത്തിനുള്ളിൽ..
അറിയില്ലെനിക്കുനിന്നപരാധമൊന്നും,
പറയാതെ പോയതെൻ തെറ്റു മാത്രം.
വിരഹത്തിൻ ചൂടേറ്റ് വേവുമെൻ ഹൃദയം
വിധിയെന്നു മാത്രം, പറയില്ലൊരിക്കലും.
വിളക്കുകളൊക്കെയും കെട്ടുപോയുള്ളിൽ
കരിന്തിരികളായിരം പുകയുന്നുവുള്ളിൽ..
ചിറകൊടിഞ്ഞായിരം പ്രണയ പിറാക്കൾ,
കരയുന്നു, പിടയുന്നു, മനസ്സിന്റെയുള്ളിൽ..
നിറച്ചൂ ഞാനെന്റെ മധുപാത്രമപ്പോൾ
തെളിഞ്ഞൂ അതിലെല്ലാം നിൻ മുഖം വീണ്ടും.
വിഷമെന്നറിഞ്ഞു ഞാൻ കുടിക്കുന്നു വീണ്ടും,
വിഷമം മറക്കുവാനതു മാത്രമിപ്പോൾ..
പിരിയുന്ന വേളയിലൊരുമാത്ര എന്നെ നീ,
പിടയുന്ന കണ്ണു കൊണ്ടൊന്നു നോക്കി..
മറക്കില്ല ഞാനെന്റെ ജന്മം മുഴുക്കെയും,
മരണം വരെയുമാ നിറമിഴിപ്പൂവുകൾ
നിറച്ചു ഞാൻ സിരകളിൽ വീഞ്ഞിന്റെ ലഹരിയും,
നിറച്ചുവെൻ മനസ്സിലോ, വിരഹത്തിൻ നോവും.
അലമാലയായ് വന്ന നോവിൻ തിരകളെ,
അലിവോറും ഹൃദയത്തിലേറ്റു ഞാൻ വാങ്ങി..
തരില്ല ഞാൻ ചന്ദ്രികേ നിനക്കെന്റെ പ്രേമം,
തരുവാനെനിക്കില്ല ഹൃദയത്തിൻ ഭാഗവും
തെളിദീപമായി നീ നിൽക്കുന്നു പാറോ,
ഇരുളടഞ്ഞന്റെയീ ഹൃദയത്തിലെന്നും..
വരുന്നു ഞാനൊരുവട്ടം കൂടി നിന്നരികിൽ,
ഒരു നോക്കു കാണുവാൻ നിൻ മുഖം വീണ്ടും..
ഇതു കൂടി വായിക്കൂ..
http://en.wikipedia.org/wiki/Devdas
13,369
തലകെട്ട് കണ്ടപ്പോഴേ മനസ്സിലായി വിരഹ കവിത ആണെന്ന്, സാബുവേട്ടന്‍ ദേവദാസ് ആയി മാറി ആ വേദന നന്നായി പ്രതിഫലിപ്പിക്കാന്‍ പറ്റി
ReplyDeleteകഥാപാത്രത്തെ ഉള്‍ക്കൊണ്ടു കവിത എഴുതുമ്പോള്‍ നമ്മളും അറിയാതെ ആ കഥാപാത്രം ആയി മാറും , അത് എല്ലാവര്‍ക്കും പറ്റുന്ന കഴിവ് അല്ല, ഇവിടെ അത് സാധിച്ചു
ReplyDeleteകവിത നന്നായി!
ReplyDeleteവരുന്നു ഞാനൊരുവട്ടം കൂടി നിന്നരികിൽ,
ReplyDeleteഒരു നോക്കു കാണുവാൻ നിൻ മുഖം വീണ്ടും.
:)
വിരഹത്തിന്‍ ചൂടുണ്ടോ വിയര്‍പ്പുണ്ടോ....?
ReplyDeleteഎന്റെ ഹൃദയം വല്ലാതെ നൊന്തു, അത്ര മാത്രം ഇപ്പോള്‍ കുറിക്കുന്നു.
നല്ല്ലവരികള്‍ .കേരളം വിട്ടിട്ടും മലയാളം വിട്ടില്ലല്ലോ. നന്നായി.ഞാന്‍ ഇവിടെ ആദ്യം ആണന്നു തോന്നുന്നു. ഇനിയും വരാം . ഫോട്ടോസ് എല്ലാം വളരെ നന്നായിരിക്കുന്നു.
ReplyDeleteആദ്യായിട്ട ഇവിടെ.നന്നായിട്ടുണ്ട്.ആശംസകള്‍
ReplyDeleteപ്രണയം ഒരിക്കല്‍ പെയ്താല്‍ പിന്നെ ജീവിതം മുഴുവന്‍ ചോര്‍ന്നൊലിച്ചു
കൊണ്ടേയിരിക്കും!!!
നീഹാര ബിന്ദുവില്‍
ReplyDeleteവിരഹ കാവ്യം!
നന്നായി എഴുതി
ഭാവുകങ്ങള്‍
കൂടെ നടന്നൊരാ പ്രിയതോഴീ
ReplyDeleteനിന്നോട് പിണങ്ങാനാവില്ലെന്നെനിക്ക്
വിതുമ്പുന്നതെന്തേ എന്‍ മനം
എന്‍ കൂടെ ഉള്ള നിന്നില്‍ നിന്നും
എന്നെ അടര്‍ത്തി കൊണ്ട് പോകാന്‍
മരണം മാര്‍ജാര പാദുകം അണിയട്ടെ....!!
തരില്ല ഞാൻ ചന്ദ്രികേ നിനക്കെന്റെ പ്രേമം,
ReplyDeleteതരുവാനെനിക്കില്ല ഹൃദയത്തിൻ ഭാഗവും
വരികള്‍ എനിക്കിഷ്ടപ്പെട്ടു.
കവിതയെ കൂടുതല്‍ വായിക്കാന്‍ എനിക്കറിയില്ല.
മനസ്സിൽ പഴയ വിരഹത്തിന്റെ ഓർമ്മകൾ ഉണർത്തിയ കവിത,
ReplyDeleteവിരഹമില്ലാത്ത ജീവിതം ഉപ്പിലാത്ത കടല് പോലെയല്ലേ ..
ReplyDeleteപക്ഷെ , ചാവുകടല്‍ പോലെ ആവാതിരുന്നാല്‍ നല്ലത് !
വിരഹകാവ്യം നന്നായിരിക്കുന്നു സാബൂ...
ReplyDeleteഅറിഞ്ഞു ഞാൻ നിന്നിൽനിന്നകന്നതാണ-
ReplyDeleteഅറിയുമോ കുടിയാണു നിനക്കന്നുമേറെ പ്രിയം
ബാബുജി നെ കഹാ ഗാവ് ചോഡ് ദൊ,
ReplyDeleteസബ്നേ കഹാ പാറോ കൊ ചോഡ് ദൊ,
പാറോ നെ കഹാ ശറാബ് ചോഡ് ദൊ,
ആജ് തുംനെ കെഹ്ദിയാ ഹവേലി ചോഡ് ദൊ,
ഏക് ദിൻ ആയേഗാ ജബ് വൊ കഹേംഗെ ദുനിയാ ഹി ചോഡ് ദൊ!!
വിരഹത്തിന്റെ തീവ്രത ഒട്ടും കുറയാതെ എഴുതി സാബുവേട്ടാ!!
സാബു ,വിപ്രലംഭത്ത്തിന്റെ ലോലരാഗങ്ങള് !
ReplyDeleteപ്രണയ നഷ്ടം .......തീവ്രവേദന ...
but still ,it is better to have loved and lost,
than never to love ...........
നന്നായി വരികള് !
നന്നായിരിക്കുന്നു..
ReplyDeleteപിരിയുന്ന വേളയിലൊരുമാത്ര എന്നെ നീ,
ReplyDeleteപിടയുന്ന കണ്ണു കൊണ്ടൊന്നു നോക്കി..
മറക്കില്ല ഞാനെന്റെ ജന്മം മുഴുക്കെയും,
മരണം വരെയുമാ നിറമിഴിപ്പൂവുകൾ
പക്ഷെ കാലം പലതും മായ്ച്ചു കളയുന്നു സുഹൃത്തേ..
:)
ReplyDelete