Please use Firefox Browser for a good reading experience

Saturday, 1 January 2011

ഭൂമിയുടെ ചിരി

ശബ്ദങ്ങൾ കേട്ട്‌ ഭൂമിയും വാനവും ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടാകും..
നാളെയും സൂര്യനുദിക്കും, നാളെയും ചന്ദ്രനുദിക്കും.

കരയൊരിക്കൽ കടലാകും.
കടൽ കരയാവുകയും ചെയ്യും.

ജനിച്ചവർ മരിക്കുകയും,
മരിച്ചവർ ജനിക്കുകയും ചെയ്യും..

അതിനിടയ്ക്ക്‌ ഈ കുഞ്ഞു മനുഷ്യർ എന്താഘോഷിക്കുകയാണ്‌?!
ഒരു വട്ടം സൂര്യനെ വലം വെച്ചത്‌ സൂര്യനോ, ഭൂമിയോ അറിഞ്ഞിട്ടു കൂടിയുണ്ടാവില്ല..

ഭൂമി ചിരിച്ചതു കണ്ട്‌ മറ്റു ഗ്രഹങ്ങളും ചിരിച്ചിട്ടുണ്ടാകും!

Post a Comment

5 comments:

  1. ആഘോഷങ്ങള്‍ക്ക് ഒരുപരിധി വരെ അര്‍ത്ഥമില്ല തന്നെ!

    ReplyDelete
  2. ആഘോഷങ്ങൾ അമിതമാവരുത്. പക്ഷെ തീരെയില്ലാതെയുമാവരുത്. ഇവിടെ പറഞ്ഞിട്ടുള്ളത് പോലെ തന്നെ ഒരു ചെറു ജീവിതമല്ലേ ഉള്ളൂ...

    ReplyDelete
  3. അനന്തം അജ്ഞാതം.........
    മനുഷ്യൻ കഥയെന്തു കണ്ടു?

    ReplyDelete