Please use Firefox Browser for a good reading experience

Wednesday, 19 January 2011

നിശ്ശബ്ദ പോരാളികൾ

അവരജ്ഞാത വാസത്തിലായിരിക്കാം.
ഞാനവരെ കണ്ടതേയില്ല.
കാണാത്തവരെ മറക്കാൻ എളുപ്പമായത് കൊണ്ടാവാം
ഞാനവരെ ഓർത്തതേയില്ല.
ചിലവരെ അന്വേക്ഷിച്ചു നടന്നു,
കണ്ടവർ പറഞ്ഞത്, അവരുടെ കണ്ണുകളിൽ
ഭയം മാത്രമായിരുന്നുവെന്ന്.
അവർ ആരെയും ഭയന്നിരുന്നില്ലെന്ന്
അവരാരോടും പറഞ്ഞിരുന്നില്ലല്ലോ..
ദൈവം തോല്ക്കുന്നത് കണ്ട കണ്ണുകളാണവർക്ക്.
അവരെ വിളിക്കുവാൻ നമുക്ക് കഴിഞ്ഞില്ല.
നമ്മുടെ നാവുകൾ അരിഞ്ഞിട്ടതു കൊണ്ടാവാം..

ചിലപ്പോൾ അവർ തിരിച്ചു വരുമായിരിക്കും.
അതാവാം ചിലർ ആയുധങ്ങൾ തയ്യാറാക്കി വെച്ചിരിക്കുന്നത്.
അവരും കാത്തിരിക്കുന്നവരുടെ ഇടയിലുണ്ട്..
വരുന്നവരെ നിശ്ശബ്ദരാക്കുവാനുള്ള വഴികൾ
അവരെന്നെ കണ്ടുപിടിച്ചു കഴിഞ്ഞിരിക്കുന്നു..

Post a Comment

2 comments:

  1. കാണാത്തവരെ ഒര്‍ക്കാതിരിക്കാം ......
    അന്യേഷിക്കുന്നവരെ കണ്ടെത്തുമായിരിക്കാം.....

    കാലം എല്ലാം തെളിയിക്കും....
    ശുഭപ്രതീക്ഷയോടെ....

    ആശംസകള്‍..............

    ReplyDelete
  2. അവരിന്നും മരണമില്ലാതെ ജീവിക്കുന്നു.

    ReplyDelete