പത്തു കഴിഞ്ഞു..
ഇടതു വിരലിൽ കൂടിയൊരു പാമ്പിഴഞ്ഞു കയറിയതറിഞ്ഞു.
ഹൃദയമായിരുന്നു ലക്ഷ്യം.
അതിന്റെ ദംശനം,
നെഞ്ചിനകത്തൊരു ഭൂകമ്പമുണ്ടാക്കി..
പെട്ടിക്കകത്തിരുന്ന് ഉഷ്ണിക്കുന്ന ആഭരണങ്ങൾ..
ഇരുട്ടിൽ പകച്ചിരിക്കുന്ന പച്ച നോട്ടുകൾ..
അറിഞ്ഞു,
താനുമതു പോലെയാകുന്നുവെന്ന സത്യം...
കിടന്നു,
കൈകൾ വിടർത്തിയിട്ട്..
ബോധം മുഴുവനും കൈവെള്ളയിലാവാഹിച്ച്..
ചുണ്ടിൽ വേദനയുടെ മുകളിലൊരു പുഞ്ചിരി കോരിയൊഴിച്ച്..
പത്തു നിമിഷം കൂടി..
സമയം കഴിഞ്ഞിരിക്കുന്നു..
പോകുമ്പോൾ അയാൾ ചുമരിലെ ഘടികാരത്തിനുള്ളിൽ നിന്ന്,
സമയം കൂടി അപഹരിച്ചിരുന്നു..
താഴെ,
വീണുടഞ്ഞ ഘടികാരത്തിന്റെ ചില്ലുകൾ..
അയാളുടെ ശരീരം പോലെ നിർജ്ജീവം..
വായില്ലാത്ത ഘടികാരം,
രണ്ടു കൈകളും നീട്ടി വെച്ച്,
മലർന്നു കിടന്നു..അയാളെ പോലെ..
This comment has been removed by the author.
ReplyDelete:)
ReplyDeleteഒരു നിമിഷം മരണത്തെ ഓര്‍ത്തു... നന്ദി..
ReplyDeletevedanayude oru chithram varayaan kavikku enthu midukkaanu!
ReplyDeleteഗംഭീരന്‍ വരികള്‍
ReplyDeleteവീണുടഞ്ഞ ഘടികാരത്തിന്റെ ചില്ലുകൾ..
ReplyDeleteഅയാളുടെ ശരീരം പോലെ നിർജ്ജീവം..
വായില്ലാത്ത ഘടികാരം,
രണ്ടു കൈകളും നീട്ടി വെച്ച്,
മലർന്നു കിടന്നു..അയാളെ പോലെ..
നല്ല വരികള്‍, പുതുവത്സരാശംസകള്‍..
ഇത് ഗദ്യവൂം കവിതയും ചേറ്ന്ന ഗവിത തന്നെ!
ReplyDeleteപെട്ടിക്കുള്ളിലിരുന്നു വിയർക്കുന്ന ആഭരണങ്ങളെ പോലെ, ഇരുട്ടിൽ ഇരിക്കുന്ന പച്ച നോട്ടുകളെ പോലെ... വല്ലാത്ത ഒരു നിസ്സഹായ അവ്സ്ഥ തന്നെ.
ReplyDeleteസാബൂ ശരിയാണ് ഗദ്യവും പദ്യവും ചേര്‍ന്ന കവിത
ReplyDeleteശക്തമായ ബിംബങ്ങൾ.
ReplyDelete