കാറ്റാണ് പൊട്ടിച്ച് താഴത്തിട്ടത്.
പച്ചിലകൾ ഒരു നിമിഷം ബുദ്ധന്മാരായി.
തൊട്ടടുത്ത നിമിഷം മനുഷ്യരായി മാറുകയും ചെയ്തു.
ശേഷം മഴയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.
വിളി കേട്ട പോലെ മഴയും വന്നു.
നനച്ചെടുത്ത്, കൈകളിലുയർത്തി,
വേരുകൾ തെളിഞ്ഞു കണ്ട കുഴിയിലേക്കാഴ്ത്തി.
മഴ പിന്നേയും കരിയിലകളെ വലിച്ചിഴച്ച്
കൊണ്ടു വരുന്നതവിടെ കിടന്നു കണ്ടു.
അവരൊക്കെ മഴയ്ക്ക് നന്ദി പറഞ്ഞു കൊണ്ടിരുന്നു.
അഴുകി തുടങ്ങിയവർ വിത്തുകളായി മാറുന്ന കാഴ്ച്ച
അപ്പോഴാണവൾ കണ്ടത്!
ഒരിക്കൽ കൂടി ഇലയായി, മരമായി, കായ്കൾക്ക് ജന്മം കൊടുക്കാൻ,
അവൾക്കുള്ളിലെ അവസാന ജീവൻ തുടിച്ചു.
മഴത്തുള്ളികളുടെ ശബ്ദത്തിൽ തുടി കൊട്ടും ശബ്ദം
അവളെ പോലെ തന്നെ അലിഞ്ഞമർന്നു.
അവളറിയാതെ തന്നെ, മറ്റൊരു ചെടിയായി
മാറിക്കഴിഞ്ഞിരുന്നപ്പോൾ..
good ...nalla kavitha
ReplyDeleteനന്നായി, പക്ഷേ, തലക്കെട്ട് മനസ്സിലായില്ലല്ലോ!
ReplyDeleteപുനര്‍ജന്മം..കൊള്ളാം.
ReplyDeleteനന്ദി ശ്രീനാഥ്.
ReplyDeleteഅക്ഷരത്തെറ്റ് തിരുത്തിയിട്ടുണ്ട്.
ജീവചക്രങ്ങള്‍ എന്നും തുടരുന്നു,
ReplyDeleteകാലചക്രം നിലയ്ക്കുന്ന നാള്‍ വരെ!
നന്നായിട്ടുണ്ട് സാബു.
ReplyDeleteതൊട്ടടുത്ത നിമിഷ മനുഷ്യരായി മാറുകയും ചെയ്തു
ReplyDelete????
നന്നായിരിക്കുന്നു.
ReplyDeleteനന്നായിട്ടുണ്ട്
ReplyDelete‘നിമിഷം’ ആണ്. അക്ഷരത്തെറ്റാണ്. തിരുത്തിയിട്ടുണ്ട്. നന്ദി കല്ലാവല്ലഭൻ.
ReplyDeleteഉദ്ദേശിച്ചത് ഇതാണ്:
ബുദ്ധൻ എന്നു ഉദ്ദേശിച്ചത് കാരുണ്യത്തിന്റെ ഒരു ഭാവമായാണ്.
പക്ഷെ നമ്മൾ സാധാരണ മനുഷ്യർക്ക് ആ ഭാവത്തിൽ അധിക നേരം ഇരിക്കാൻ കഴിയില്ല. ഉടൻ തന്നെ നമ്മൾ മായയിലേക്ക് തിരിച്ചു വരും. വീണ്ടും മനുഷ്യരാകുകയും ചെയ്യും.
വൈകിപ്പോയെന്നു തോന്നി
ReplyDeleteമനോഹരമായ ബ്ലോഗ്
എഴുത്തും
ആശംസകള്‍
kavitha nannaayi
ReplyDeleteഈ ബ്ലോഗിലെ മിക്കവാറും കവിതകൾ വായിച്ചു.
ReplyDeleteഎല്ലാം നന്നായിട്ടുണ്ട്.
കഥകൾ അടുത്ത വരവിന് വായിക്കണം.
:)
താങ്കളുടെ രചനകളെല്ലാം നോക്കുന്നുണ്ട്.
ReplyDeleteഎല്ലാ കാവ്യങ്ങള്‍ക്കും മണ്ണിന്‍റെയും മനുഷ്യന്‍റെയും മണം!
തുടരൂ തൂലിക..
valare nannnayittundu..... abhinandanangal.....
ReplyDeleteകാണാന്‍ വൈകി പോയി.. ഇനി ഇടയ്ക്കിടെ കാണാനുള്ള പണി എടുത്തിട്ടാ കമന്റെഴുതിയത്...
ReplyDeleteനല്ല കവിത..ഭാവുകങ്ങളോടെ.. ഇനിയും കാണാട്ടോ..
നീഹാര ബിന്ദുക്കള്‍ വൈയക്കുന്നതാണ്.. ഡൌണ്‍ലോഡ് ചെയട്ടെ..
നന്നായി
ReplyDelete