Please use Firefox Browser for a good reading experience

Sunday, 19 December 2010

കാത്തിരിക്കുന്ന ശിൽപ്പങ്ങൾ

എരിഞ്ഞടങ്ങിയ നക്ഷത്രക്കൂട്ടങ്ങളിൽ,
നിന്നെ തിരഞ്ഞാരും വരില്ല.
പാടിപ്പുകഴ്ത്തും നാവുകൾ നിശ്ചലമാകുമ്പോൾ,
നീയും മറവിയുടെ ഇരുട്ടിലേക്ക്‌ മറഞ്ഞു പോകും.
നിനക്കുള്ള സ്മാരകങ്ങൾ നീ ഇന്നേ തീർക്കുക!
അതിൽ നിന്റെ പേർ കൊത്തി വെയ്ക്കരുത്‌!
ആ സ്മാരകങ്ങൾ തന്നെ നിന്റെ കൈയ്യൊപ്പാകട്ടെ.
പിറകെ വരുന്നവർക്ക്‌ ചൂണ്ടി കൊടുക്കുവാൻ,
ഒരു കൈചൂണ്ടിയാകട്ടെ നിന്റെ ശിൽപ്പങ്ങൾ.
അവർ..ദിശയറിയാതെ വരുന്നവർ..
അവരെ നിന്റെ ശിൽപ്പങ്ങൾ നയിക്കട്ടെ!
ഒളിച്ചിരിക്കുന്നൂ നിന്റെ ശിൽപ്പങ്ങൾ പാറകൾക്കുള്ളിൽ
നിനക്കായ്‌ അവ കാത്തിരിക്കുന്നു..
നിന്റെ കാലടികൾക്കായ്‌..
നിന്റെ ഉളി ശബ്ദം കേൾക്കുവാൻ,
കാതോർത്തവർ കാത്തിരിക്കുന്നു..

വരുംതലമുറകൾക്ക്‌ വഴികാട്ടികളായ, മുൻപെ നടന്ന സാഹിത്യ ഗുരുക്കന്മാർക്ക്‌ പ്രണാമം.

Post a Comment

9 comments:

  1. നിന്‍റെ ഉളി ശബ്ദം കേള്‍ക്കുവാന്‍ ..
    കാതോര്‍ത്തവര്‍ കാത്തിരിക്കുന്നു.

    ReplyDelete
  2. നിനക്കുള്ള സ്മാരകങ്ങള്‍ നീ ഇന്നേ തീര്‍ക്കുക!
    അതില്‍ നിണ്റ്റെ പേര്‍ കൊത്തിവെക്കരുത്‌!

    മനോഹരം.
    ആശ്ചര്യ സിഹ്നത്തിനു പകരം പൂറ്‍ണ്ണവിരാമമായിരുന്നു വേണ്ടതെന്ന ഒരു തോന്നല്‍.

    ReplyDelete
  3. ഒളിച്ചിരിക്കുന്നൂ നിന്റെ ശിൽപ്പങ്ങൾ പാറകൾക്കുള്ളിൽ
    നിനക്കായ്‌ അവ കാത്തിരിക്കുന്നു.................

    ReplyDelete
  4. "നിനക്കുള്ള സ്മാരകങ്ങൾ നീ ഇന്നേ തീർക്കുക!
    അതിൽ നിന്റെ പേർ കൊത്തി വെയ്ക്കരുത്‌!"

    നിര്‍ദേശം കൊള്ളാം... :)
    ഭാവുകങ്ങള്‍..

    ReplyDelete
  5. പാടിപ്പുകഴ്ത്തും നാവുകൾ നിശ്ചലമാകുമ്പോൾ,
    നീയും മറവിയുടെ ഇരുട്ടിലേക്ക്‌ മറഞ്ഞു പോകും.
    ശരിയാണ്. നല്ല വരികള്‍

    ReplyDelete