Please use Firefox Browser for a good reading experience

Monday, 27 December 2010

പുതുവർഷ രാത്രിയിൽ..

വരവേൽക്കാനായിരം കണ്ണുകൾ സാക്ഷി
എവിടേയും ഘോഷങ്ങൾ നിറയുന്ന രാത്രി
ആയിരം ദീപങ്ങളെരിയുന്ന രാത്രി
ഇരവും, പകലായി മാറുന്ന രാത്രി!

സിരകളിൽ ലഹരിതൻ വീര്യം നിറച്ചുവ-
ന്നായിരം യൗവ്വനം നിലതെറ്റിയാടും..
കാലിടറിയാടുന്ന മലയാളിയപ്പോൾ,
കാലത്തിനൊത്തൊരു കോമാളിയാകും!

സാഗരത്തിരകളിൽ നീന്തിത്തുടിക്കുവാൻ,
കാലിടറിയോടും, കാലത്തിൻ കാമുകർ
അവരോ അറിയില്ല വാനവും, ഭൂമിയും,
അവരോട്‌ പറയുന്ന നിത്യ സത്യം!

നാളേയും സൂര്യനുദിക്കും പതിവു പോൽ
ഇരവിലീയമ്പിളി പിന്നെയും വന്നു പോം.
പാതിവഴി വീഴും, നിങ്ങളിൽ പലരും,
കാലത്തിൻ കൈകളിൽ നീ കഥാപാത്രം.

ക്ഷണികമായുള്ളോരീ ജീവിത യാത്രയിൽ,
കൈകോർത്ത്‌ നിൽക്കുക, നിങ്ങളെല്ലാവരും.

ഒരു നേരമെങ്കിലും ഓർക്കുക നീ നിന്റെ
കരയുന്ന കൂടപ്പിറപ്പിന്റെ കണ്ണുനീർ..
ഒരിക്കലും മറക്കാതെ നൽകുക നീ നിന്റെ
തെരുവിലെ അഗതികൾക്കൊരു നേരമന്നം.

പുതുവർഷമാഘോഷമതു തന്നെയാകട്ടെ
നിറയട്ടെയെങ്ങും, നിൻ സ്നേഹ ഗന്ധം!

Post a Comment

20 comments:

  1. നല്ല സന്ദേശമുള്ള കവിത.
    നമ്മളെക്കാള്‍ നിര്‍ഭാഗ്യവാന്മാരായ എത്രയോ കോടി ജനങ്ങളാണ്‌ ഉള്ളത്. അവരില്‍ ഒരാള്‍ക്കെങ്കിലും അല്പം ആശ്വാസം പകരാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയട്ടെ....

    പുതുവല്‍‌സരാംശസകള്‍!

    ReplyDelete
  2. ക്ഷണികായുള്ളോരീ ജീവിത യാത്രയിൽ,
    കൈകോർത്ത്‌ നിൽക്കുക, നിങ്ങളെല്ലാരും.

    ഒരു നേരമെങ്കിലും ഓർക്കുക നീ നിന്റെ
    കരയുന്ന കൂടപ്പിറപ്പിന്റെ കണ്ണുനീർ..
    ഒരു നേരമെങ്കിലും നൽകുക നീ നിന്റെ
    തെരുവിലെ അഗതികൾക്കൊരു നേരമന്നം.

    പുതുവർഷമാഘോഷമതു തന്നെയാകട്ടെ
    നിറയട്ടെയെങ്ങും, നിൻ സ്നേഹ ഗന്ധം!

    എല്ലാ സന്ദേശവും ഇതിലുണ്ട്....!

    ReplyDelete
  3. ഓരോ പുതുവത്സരവും നമ്മുടെ ആയുസ്സില്‍ ഒരു വര്‍ഷം കുറക്കുന്നു. വാര്‍ധക്യത്തോടും മരണത്തോടും കൂടുതല്‍ അടുക്കുന്നു.
    സങ്കടത്തോടെ...
    പുതുവത്സരാശംസകള്‍

    ReplyDelete
  4. പുതുവർഷമാഘോഷമതു തന്നെയാകട്ടെ
    നിറയട്ടെയെങ്ങും, നിൻ സ്നേഹ ഗന്ധം!


    പുതുവത്സരാശംസകള്‍

    ReplyDelete
  5. പുതുവല്‍‌സരാംശസകള്‍ നേരുന്നു ..

    ReplyDelete
  6. പുതുവർഷമാഘോഷമതു തന്നെയാകട്ടെ
    നിറയട്ടെയെങ്ങും, നിൻ സ്നേഹ ഗന്ധം

    ReplyDelete
  7. ഏവര്‍ക്കും നന്മ വരട്ടെ, നല്ലൊരു പുലരിക്കായി പ്രതീക്ഷിക്കാം, സാബുവേട്ടന്പുതുവത്സര ആശംസകള്‍

    ReplyDelete
  8. അടുത്ത വര്‍ഷമെങ്കിലും സമാധാനതിന്റെത് ആയിരിക്കും എന്ന് നമുക്കാശിക്കാം.

    ReplyDelete
  9. സിരകളിൽ ലഹരിതൻ വീര്യം നിറച്ചുവ-
    ന്നായിരം യൗവ്വനം നിലതെറ്റിയാടും..

    ശരിയാണ്. ഇതാണ് ഏറ്റവും പ്രധാനം
    നല്ല കവിത

    ReplyDelete
  10. മഹിതമായ സന്ദേശമുള്ള കവിത. ആശംസകൾ

    ReplyDelete
  11. സാബു , പുതുവത്സരക്കവിത നന്നായിരിക്കുന്നു . താഴെ കൊടുത്ത വരികളില്‍ തുടക്കവും ഒടുക്കവും ഒരുനേരം ആവര്‍ത്തിച്ചിരിക്കുന്നു. എന്തോ അസാംഗത്യം തോന്നുന്നു .
    ശ്രദ്ധിക്കുമല്ലോ . പുതുവത്സരാശംസകള്‍ .

    "ഒരു നേര"മെങ്കിലും നൽകുക നീ നിന്റെ
    തെരുവിലെ അഗതികൾ "ക്കൊരുനേര"മന്നം.

    ReplyDelete
  12. :)

    പത്രവാര്‍ത്ത ഓര്‍മ്മ വന്നു
    ചാല്‍ക്കുടി തന്നെ ഒന്നാം സ്ഥാനത്തെന്ന്.
    ആഘോഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ മാത്രമാണ് മദ്യവിതരണത്തിന്റെ കണക്ക് പുറത്ത് വിടുന്നത്. ശ്രദ്ധിച്ചിട്ടുണ്ടോ?

    “സിരകളിൽ ലഹരിതൻ വീര്യം നിറച്ചുവ-
    ന്നായിരം യൗവ്വനം നിലതെറ്റിയാടും..” - കണ്ടപ്പോള്‍ ഓര്‍ത്തു!

    പുതുവത്സരക്കവിത നന്നായിരിക്കുന്നു

    ആശംസകള്‍
    ഒപ്പം
    പുതുവത്സരവും നേരുന്നു.

    ReplyDelete
  13. പുതുവല്‍സരാശംസകള്‍

    ReplyDelete
  14. കുടിച്ചുകൂത്താടുന്ന രാത്രികൂടിയാണു.പുതുവല്‍സരാശംസകള്‍

    ReplyDelete
  15. പുതുവര്‍ഷഹ്ത്റ്റില്‍ സ്നേഹ സംഗീതം പൊഴിയട്ടെ. സ്നേഹം മാത്രം എവിടെയും നിലനില്‍ക്കട്ടെ. പുതുവത്സരാശംസകള്‍

    ReplyDelete
  16. ഒരായിരം പുതുവത്സരാശംസകള്‍ നേരുന്നു...

    ReplyDelete
  17. ഒരു നേരമെങ്കിലും ഓർക്കുക നീ നിന്റെ
    കരയുന്ന കൂടപ്പിറപ്പിന്റെ കണ്ണുനീർ..
    ഒരു നേരമെങ്കിലും നൽകുക നീ നിന്റെ
    തെരുവിലെ അഗതികൾക്കൊരു നേരമന്നം.

    പുതുവർഷമാഘോഷമതു തന്നെയാകട്ടെ
    നിറയട്ടെയെങ്ങും, നിൻ സ്നേഹ ഗന്ധം!


    വായാടി പറഞ്ഞ അഭിപ്രായം തന്നെ. നല്ല സന്ദേശമുള്ള കവിത. സാബുവേട്ടനു ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

    ReplyDelete
  18. അഭിപ്രായമെഴുതിയ എല്ലാപേർക്കും നന്ദി പറയുന്നു. പുതിയ വർഷം എല്ലാപേർക്കും എല്ലാ ഐശ്വര്യവും നിറഞ്ഞതാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

    Dear Abdulkader kodungallur,
    ആവർത്തിച്ചത്‌ ചൂണ്ടിക്കാട്ടിയതിനു നന്ദി പറയുന്നു.
    തിരുത്തിയിട്ടുണ്ട്‌ :)

    ReplyDelete
  19. സുഹൃത്തേ , ഇപ്പോളാണ് കവിത കണ്ടത് , വൈകിയാലും ആശംസകള്‍

    ReplyDelete
  20. സുഹൃത്തേ , ഇപ്പോളാണ് കവിത കണ്ടത് , വൈകിയാലും ആശംസകള്‍

    ReplyDelete