ഒരിതൾ കൊഴിഞ്ഞതറിഞ്ഞുവോ നീ?.
ആ ഇതൾ, പൂവിന്റെ കണ്ണുനീർത്തുള്ളി-
യെന്നറിയാതെ പോയതാണെന്റെ ദുഃഖം.
ഒരു കരിവണ്ടിനായവൾ കാത്തു വെച്ചയാ,
പരിമളം പൂശിയ പൂവിൻദലങ്ങൾ..
അറിയാതെ ഞാനൊരു പൂവിന്റെ ഹൃദയത്തി-
ലൊരു സൂചി കൊണ്ടപോൽ നോവ് തീർത്തു.
ഇല്ല, തരില്ല ഞാൻ നിനക്കിനീ ചെമ്പനീർ-
പ്പൂവിന്റെ പ്രേമത്തിൻ ബാക്കി പത്രം..
ആദ്യം ബിലാത്തിമലയാളിയിൽ പ്രത്യക്ഷപ്പെട്ടതിന് അഭിനന്ദനം കേട്ടൊ സാബു
ReplyDeleteഈ ബാക്കിപത്രവും നന്നായിരിക്കുന്നൂ....!
കവിത ചെറുതാണെങ്കിലും ആശയം നന്നായി
ReplyDeleteനന്നായിട്ടുണ്ട്....
ReplyDeleteഇല്ല, തരില്ല ഞാൻ നിനക്കിനീ ചെമ്പനീർ-
ReplyDeleteപ്പൂവിന്റെ പ്രേമത്തിൻ ബാക്കി പത്രം..
nannaayittund
"ആ ഇതൾ, പൂവിന്റെ കണ്ണുനീർത്തുള്ളി-
ReplyDeleteയെന്നറിയാതെ പോയതാണെന്റെ ദുഃഖം."
ഈ വരികള്‍ ഒരുപാടു ഇഷ്ടപ്പെട്ടു .
ഇപ്പോള്‍ കാണുന്ന കവിതകളെ അപേക്ഷിച്ച് ചൊല്ലി നോക്കാന്‍ ഒരു താളം കിട്ടി.
നല്ല വരികള്‍ സാബു....
ReplyDeleteകൊള്ളാം ട്ടോ ....
ReplyDeleteനല്ല വരികള്‍
ReplyDeleteആശംസകള്‍ നേരുന്നു
minshadahmed.blogspot.com
കവിത ലളിതം മനോഹരം.sree : പറഞ്ഞ
ReplyDeleteവരികള്‍.അത് തന്നെ കാതല്‍...പൂവിന്റെ
ദുഃഖം വായനക്കാരന്റെ മനസ്സില്‍ തറക്കുന്ന
ഭാഗം.ബിലാത്തി കണ്ടിരുന്നു .അഭിനന്ദനങ്ങള്‍ ..
കമിതാവിന് സമ്മാനിക്കാനോ തലയില്‍ ചൂടാനോ സ്രഷ്ടിക്കപ്പെട്ടതാണോ പൂക്കള്‍? ശവത്തിനുമേല്‍ റീത്ത് ഇടാനോ?
ReplyDeleteഅതോ ശലഭതിനും വണ്ടിനും തെനീച്ചക്കും നുകരാനോ? മനുഷ്യന്‍റെ കണ്ണിനു ഇമ്പമേകാനോ? ഭൂമിയെ സുന്ദരമാക്കാനോ?
ഒരു പൂവറുക്കുമ്പോള്‍ ഒരു തലയാണറുക്കുന്നത്. കമിതാവിന് ശവമാണ് കാഴ്ച്ച വക്കുന്നത്! തലയ്ക്കു മേല്‍ ശവമാണ് ചൂടുന്നത്! ശവത്തിനു മേല്‍ ശവമാണ് വലിച്ചെറിയുന്നത്!
അപൂര്‍വമായേ കവിത ഇഷ്ടമാകാറുള്ളൂ . ഇത് ഒന്നാന്തരം ആയി എനിക്ക് തോന്നുന്നു.
കൊള്ളാം
ReplyDeleteഎനിക്കും തരില്ലേ ?
ReplyDelete:)
കൊള്ളാം സാബു നല്ല താളമുള്ള കവിത
ReplyDeleteകവിത ഇഷ്ടായി
ReplyDelete== == ==
വെക്കേഷന് നാട്ടില്‍ പോകുന്നുണ്ടോ?
വെറുതെ ഇരിക്കുകയാണെങ്കില്‍ കുറച്ചു ദിവസം ഇങ്ങു താഴോട്ടു (വേല്ലിംഗ്ടനിലോട്ടു) വന്നു അല്പം കാറ്റ് കൊണ്ട് പോകാം
നമുക്കും ആഘോഷിക്കാമല്ലോ ഒരു ന്യൂസിലാന്റ് ബ്ലോഗു മീറ്റ് :)
കൊള്ളാം മാഷെ
ReplyDeletenannayitundu ente ella aashamsakalum
ReplyDeleteസാബു കവിത വായിച്ചു
ReplyDeleteവളരെ ഇഷ്ടപ്പെട്ടു
നല്ല കവിത എന്ന് പറഞ്ഞു പോയാല്‍ അത് എത്ര മാത്രം ഇഷ്ടപ്പെട്ടു എന്ന് മനസ്സിലാകുമോ എന്തോ.
ReplyDeleteവളരെ വളരെ നന്നായി. വളരെ ഇഷ്ടപ്പെട്ടു എന്ന് പറയുന്നതാവും ശരി. സാബുവേട്ടാ ആശംസകള്‍
നല്ല കവിത. ആശംസകള്‍.
ReplyDeleteഎന്‍റെ ബ്ലോഗിലേക്ക് വരൂ ഒരു ചെറിയ ഫിലിം കാണാം.
ishtaayi..
ReplyDeleteBEst wishes
കവിതയിലെ പൂവിനെ പിന്നെ കവിയെയും ഇഷ്ടമായി..എല്ലാ ആശംസകളും
ReplyDeleteനന്നായിട്ടുണ്ട്....
ReplyDeleteനല്ല കവിത
ReplyDeleteചൊല്ലുവാനും നല്ലത്, അവസാന വരികൽ ഇങ്ങനെ ആയിരുന്നെങ്കിൽ :
ഇല്ല തരില്ല നിനക്കു ഞാൻ ചെമ്പനീ-
പ്പൂവിന്റെ പ്രേമത്തിൽ ബാക്കി പത്രം...
പൂവിന്റെ വേദന മനോഹരമായി എഴുതി.
ReplyDelete