Please use Firefox Browser for a good reading experience

Thursday, 2 December 2010

വാക്കുകളുടെ മൂർച്ചയിൽ..

നിന്റെ വാക്കുകളുടെ മൂർച്ചയിൽ,
മുറിഞ്ഞു വീണ മനസ്സിന്റെ തുണ്ടുകളിൽ,
ഓർമ്മകൾ ഊറിപ്പിടിച്ചിരുന്നത്‌ നീ കണ്ടുവോ?
അതിൽ മിന്നിത്തെളിഞ്ഞു കൊണ്ടിരുന്ന മുഖങ്ങളും?

ആ മുഖങ്ങളിൽ പ്രേമമുണ്ടായിരുന്നു,
സംഗീതമുണ്ടായിരുന്നു,
വിഹ്വലതകളും, സ്വപ്നങ്ങളുമുണ്ടായിരുന്നു.
തെളിഞ്ഞു നിന്ന സ്വപ്നങ്ങൾക്കിന്ന്,
ചാര നിറം കൈവന്നിരിക്കുന്നു.
അവയിപ്പോൾ ജ്വലിക്കുന്നില്ല,
മിന്നിത്തിളങ്ങുന്നുമില്ല..

മുറിവ്‌ വീണ മനസ്സിൽ നിന്നും,
വാർന്നൊഴുകിയ ഓർമ്മകളെ തടുക്കാൻ
ഞാൻ ശ്രമിച്ചതേയില്ല.

പക്ഷെ..ഓർമ്മകൾക്ക്‌ ചിറക്‌ വെച്ചത്‌ ഞാനറിഞ്ഞില്ല.
എനിക്കു ചുറ്റും തേനീച്ചകളെ പോലെ,
അവ മൂളി പറന്നു.
അവയിൽ ചിലതെന്നെ കുത്തുകയും ചെയ്തു.
കൊമ്പ്‌ മുറിഞ്ഞ്‌, അവ ചുറ്റും വീഴുമ്പോൾ,
അവയുടെ നടുവിലായി ഞാൻ കുഴഞ്ഞു വീണു..

അപ്പോൾ ആരോ വന്നെന്റെ തുറിച്ച കണ്ണുകൾ തിരുമിയടച്ചു..

Post a Comment

3 comments:

  1. അതെ, വാക്കുകള്‍ വജ്രായുധം പോലെ മനസ്സിനെ മുറിപ്പെടുത്തും...എന്തൊക്കെ പൊല്ലാപ്പാണ് അത് വരുത്തിവെക്കുക..

    നാക്കിനെ സൂക്ഷിക്കുക...നല്ല പ്രമേയം.!

    ReplyDelete
  2. വാക്കുകള്‍..പുറത്തു വിട്ടാല്‍ പിന്നെ തിരിച്ചെടുക്കാനാവാത്തവ..

    ReplyDelete
  3. നിന്റെ വാക്കുകളുടെ മൂർച്ചയിൽ,
    മുറിഞ്ഞു വീണ മനസ്സിന്റെ തുണ്ടുകളിൽ,
    valere correct

    ReplyDelete