അറിയില്ല നിങ്ങൾ കല്ലിന്റെ വേദന.
ഒഴിഞ്ഞ ശ്വാസക്കൂടുകൾ മാത്രമാണവിടെ.
ജീവിതത്തിന്റെ ബാക്കിപത്രമാണവിടെ.
അവിടെ ഓർമ്മകളുറങ്ങുന്നില്ല.
പുറത്തേക്കിറങ്ങാൻ വെമ്പി നിൽക്കും,
നിരാശ പൂണ്ടയാത്മാക്കൾ മാത്രം.
അവർ ജഢങ്ങളെ പ്രണയിക്കുന്നില്ല.
അവർ കല്ലുകളോട് ഉറക്കെ പറഞ്ഞു കൊണ്ടിരിക്കും.
വഴി മാറി തന്ന് അവരെ സ്വതന്ത്രരാക്കുവാൻ.
ഒടുവിലവർ കല്ലുകളിൽ അലിഞ്ഞു ചേരും.
നിങ്ങൾ വെയ്ക്കുന്ന പൂക്കളവർ കാണില്ല.
നിങ്ങൾ പറയുന്നതൊന്നുമവർ കേൾക്കുകയുമില്ല.
അവർ ശരിക്കും കല്ലായി കഴിഞ്ഞിരിക്കുമപ്പോൾ..
12,007
നല്ല നിരീക്ഷണം!
ReplyDeleteകവിത അസ്സലായി.
“നിങ്ങൾ വെയ്ക്കുന്ന പൂക്കളവർ കാണില്ല.
നിങ്ങൾ പറയുന്നതൊന്നുമവർ കേൾക്കുകയുമില്ല.”
പൂക്കള്‍ അര്‍പ്പിക്കുന്ന ആര്‍ക്കും ദഹിക്കില്ല, പക്ഷെ അതുമൊരാചാരം.
‘അറിയില്ല നിങ്ങൾ, കല്ലിന്റെ വേദന.’ (ഒരു കോമ ആവശ്യമല്ലെ നിങ്ങള്‍ കഴിഞ്ഞതിനു ശേഷം?)
ആശംസകള്‍
ഒടുവിലവർ കല്ലുകളിൽ അലിഞ്ഞു ചേരും.
ReplyDeleteജീവിച്ചിരിയ്ക്കുമ്പോഴേ ചിലരൊക്കെ അങ്ങിനെയല്ലേ?
കുസുമം ടീച്ചര്‍ ചോദിച്ചപ്പോലെ ജീവിച്ചിരിക്കുമ്പോഴെ കല്ലുകളായി മാറുന്നവരെ കുറിച്ച് നാം എന്ത് പറയും ...?
ReplyDeleteനല്ല കവിത .....
നല്ല ചിന്തിപ്പിക്കുന്ന കവിത.
ReplyDeleteസത്യം...
ReplyDeleteഅന്നെങ്കിലും സ്നേഹം കൊടുക്കാന്‍ കഴിഞ്ഞാല്‍ (അത് വെറും അഭിനയം ആണെങ്കില്‍ പോലും) എത്ര നന്ന്...
ReplyDeleteസത്യത്തിലേകക്് ഒരു എത്തിനോാാട്ടം.............!!
ReplyDeleteഅതെ, കല്ലായി മാറും മനുഷ്യർ കുറെ കഴിയുമ്പോൾ! നല്ല കവിത
ReplyDelete