അവസാനമില്ലാത്ത പകലുകൾക്കും,
അവസാനമില്ലാത്ത രാവുകൾക്കുമപ്പുറം,
നിന്നെ തിരഞ്ഞു ഞാൻ കണ്ടെത്തുമ്പോൾ,
നീയൊരു കൈകുഞ്ഞായിരുന്നു.
കാലമെനിക്കു തൊട്ടിലു കെട്ടാൻ തന്ന കൈകുഞ്ഞ്.
പകലുകളും രാത്രികളും നിന്റെ സ്വന്തം.
നീയും നിന്റെ മധുരശബ്ദങ്ങളുമന്റെ സ്വന്തം.
കറുപ്പ് വെളുപ്പാക്കി വാർദ്ധക്യവും,
വികൃതി വിവേകമാക്കി കാലവും,
വിത്തിനെ വിളയാക്കി മണ്ണും,
പ്രേമം സ്നേഹമാക്കി നീയും..
മാറ്റങ്ങൾ ഞാനിഷ്ടപ്പെട്ടു തുടങ്ങുന്നു.
ഞാൻ നീയായും,
ഞങ്ങൾ നമ്മളായും മാറട്ടെ..
No comments:
Post a Comment