ഇന്നലെ നീ കണ്ട സുന്ദരപുഷ്പം.
അതിന്നെവിടെ?
അത് വിസ്മൃതിയിലാണ്ട് പോയിരിക്കുന്നു.
ഇന്നലെയതവിടെയുണ്ടായിരുന്നു.
എത്ര സുന്ദരമെന്നു നീ പറഞ്ഞിട്ടുണ്ടാവാം..
അത് നിന്നെ നോക്കിയഭിമാനത്തോടെ പുഞ്ചിരിച്ചിട്ടുണ്ടാവാം.
സമീപത്തേക്ക് വന്ന വണ്ടുകളും, ചിത്രശലഭങ്ങളും തന്നെ പ്രേമത്തോടു കൂടി,
നോക്കുന്നത് കണ്ടാനന്ദിച്ചിട്ടുണ്ടാവാം.
ദിവസങ്ങൾക്ക് ശേഷം,
ഇതളുകൾ വാടുമ്പോൾ, ദുഃഖിച്ചിട്ടുണ്ടാവാം.
കൊഴിയുന്നതിനു മുൻപ് തല കുനിച്ചിട്ടുണ്ടാവാം.
താഴെ തളർന്ന് വീഴുമ്പോൾ, ഉൾക്കണ്ണുകൾ അടഞ്ഞു പോയിട്ടുണ്ടാവാം.
ശേഷമൊരു ചെറിയ കാറ്റ് വന്നതിന്റെ ഇതളുകളെ അടർത്തി മാറ്റിയിട്ടുണ്ടാവാം.
ഒരു ചെറിയ മഴയിൽ എവിടേക്കോ ഒഴുകി പോയിട്ടുണ്ടാവാം.
അതു ആരുടെയോക്കെയോ വിസ്മൃതിയിലേക്കൊഴുകി പോയിട്ടുണ്ടാവാം.
അതിനെ ആസ്വദിച്ച ചിത്രശലഭങ്ങളും, വണ്ടുകളും വീണ്ടുമതേവഴി വന്നിട്ടുണ്ടാവാം..
ആ പൂവിനെ ഓർക്കുകയോ, ഓർക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടാവാം.
ശേഷം, മറ്റൊരു പൂവിനെ തിരഞ്ഞു പോയിട്ടുണ്ടാവാം.
എവിടെയോ മറ്റൊരു പുഷ്പം അവരെ കാത്ത് വിടർന്നിരുപ്പുണ്ടാവാം..
Nannayirikkunnu !
ReplyDeleteഹാ പുഷ്പമേ അധികതുംഗപദത്തിലെത്ര...
ReplyDeleteഅതെ, ഇങ്ങനെയെല്ലാം സംഭവിച്ചിട്ടുണ്ടാവാം......
ReplyDeleteപുതിയ പൂവുകള് വിടരട്ടെ
ReplyDeleteവാടിയതിനെ കുരിചോര്‍ക്കാതെ വിരിയാനുള്ളതിനെ കുറിച്ച് ചിന്തിക്കൂ ..(എനിക്കിത് നിങ്ങടെ ബ്ലോഗില്‍ വന്നു പറയാന്‍ യോഗ്യതയില്ല എങ്കിലും ഞാന്‍ പറഞ്ഞു എന്നും നിങ്ങള്‍ക്ക് എന്റെ മനസ്സില്‍ ഒരു സ്ഥാനം ഉണ്ട് )
ReplyDeleteസഭവിച്ചിട്ടുള്ളത് തന്നെ...!
ReplyDelete