ഉള്ളിന്റെയുള്ളിൽ മൊട്ടിട്ട പ്രേമത്തിൻ
ചെമ്പനീർ നീട്ടി ഞാൻ ചെന്നൊരിക്കൽ..
നെഞ്ചിന്റെയുള്ളിലെ സ്പന്ദനം പോലുമാ-
മാത്രയിൽ നിന്നുവോ നിൻ മൊഴി കേൾക്കുവാൻ?
കാലത്തിൻ കൈയ്യിൽ പിടിച്ചുനാമെന്നോ,
കാതങ്ങളായിരം സഞ്ചരിച്ചു..
ഇരുളും വെളിച്ചവും, ജീവിത പാതയി-
ലിണചേർന്നുറങ്ങുന്ന കാഴ്ച്ച കണ്ടു..
വർഷങ്ങളെത്രയോ താണ്ടി നാം വന്നിതാ,
നിൽക്കുന്നു മുറ്റത്ത് വൃദ്ധരൂപങ്ങളായ്..
എന്നിട്ടുമെന്തെ, നിന്നെയെനിക്കിന്നു-
മിന്നലെ കണ്ടപോൽ തോന്നുവാൻ കാരണം?
ജന്മാന്തരങ്ങളായി പ്രേമിച്ചു തീരാത്ത,
കാമുകീകാമുകരാണു നമ്മൾ..
ആയിരം ജന്മങ്ങളൊന്നിച്ചു പോകുവാ-
നാശയുണ്ടിന്നുമീ നെഞ്ചിനുള്ളിൽ..
ജന്മങ്ങളായിരം കഴിഞ്ഞുവെന്നാകിലും,
കൈകോർത്തു വന്നവർ കൈകോർത്ത് പോകും..
23,596
സ്നേഹത്തിന്‍റെ വരികള്‍ മനോഹരമായിരിയ്ക്കുന്നൂ...!
ReplyDeleteസ്നേഹത്തെക്കുറിച്ച് പറയുമ്പോൾ എന്തൊരു മധുരം!
ReplyDeleteസാബുച്ചേട്ടാ നല്ല കവിത എനിക്കിഷ്ടമായി..
ReplyDeleteപിന്നേ
ഇന്നലെ കണ്ട പോൽ തോന്നീടുവാൻ?..
ഇങ്ങിനെ പൊരേ.. ഞാൻ ഈണത്തിൽ കവിത ഒന്ന് ചൊല്ലി നോക്കി, അപ്പോൾ ആ കാരണം എന്ന വാക്ക് പിടി തന്നില്ല :-)
സ്നേഹം സാഗരം ആണ്
ReplyDeleteകവിത ഇഷ്ടായി.
ReplyDeleteഎങ്കിലും, സാബുവിന്റെ കഥയാണു കൂടുതല്‍ നന്ന്.
ഒത്തിരിയാശംസകള്‍..!
മധുരം കിനിയുന്ന സ്നേഹം ചുരത്തുന്ന കവിത ഇഷ്ടപ്പെട്ടു,സാബു ഭായ്..
ReplyDeleteനല്ല കവിത.. നല്ല താളവും..
ReplyDeleteആശംസകള്‍....!
പ്രായം എത്രയായാലും മനസ്സിന്‍ ഉള്ളില്‍ നിറഞ്ഞു കവിയുന്നു
ReplyDeleteനീഹാര ബിന്ദുക്കള്‍ പോലെ കുളുര്‍മ്മ എകട്ടെ പ്രണയം എപ്പോഴും
നല്ല വരികള്‍..
ReplyDeleteപ്രണയത്തിന്‍റെ കുളിരുള്ള അക്ഷരങ്ങള്‍..
ആശംസകള്‍..
പഴയകാല കവിതകള്‍ വായിക്കുന്ന സുഖം.
ReplyDeleteബ്ലോഗിലെ ചില പരട്ടക്കവിതകള്‍ വായിച്ചു മടുത്തവര്‍ക്കു ആസ്വദിക്കാന്‍ പറ്റിയ കവിത. ആശംസകള്‍ !
കവിത നന്നായിരിക്കുന്നു,സാബു.
ReplyDeleteഒരു ചെമ്പനീര്‍പ്പൂവിറുത്തു..ഓര്‍ത്തുപോയി.പനിനീര്‍ പൂ കൊടുത്താലും ഇല്ലെങ്കിലും പ്രണയം തന്നെ.
നല്ല ഈണത്തില്‍ ചൊല്ലാം
ReplyDeletenannaayi.........
ReplyDeleteകവിത ആസ്വദിച്ചു.
ReplyDeleteനല്ലൊരു വായനനുഭവം നല്കി ഈ കവിത
ReplyDeleteകൈകോര്‍ത്തവ്വിധം പോയി വരൂ പ്രിയരേ
ഭായിയുടെ ഗവിതയല്ലാത്ത ഒരു കവിത !
ReplyDeleteനല്ല വായനാ സുഖമുള്ള കവിത.
ReplyDeleteഎന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍.
വായന സുഖം നല്‍കുന്ന കവിത
ReplyDeleteആശംസകള്‍
സുന്ദരം ലളിതം..പ്രണയം...
ReplyDeleteചിട്ടയായ വരികള്‍ . സുഖമുള്ള വാക്കുകള്‍. പിന്നെ പ്രണയത്തിന്റെ സുഗന്ധവും.
ReplyDeleteനന്നായി.....ഭാവുകങ്ങള്‍......
ReplyDeleteനല്ല കവിത.
ReplyDeleteആശംസകള്‍.
Nice
ReplyDeleteBest wishes
"made 4 each other.."
ReplyDelete"വരിക സഖി അരികത്തു ചേർന്നു നിൽക്കൂ
പഴയൊരു മന്ത്രം സ്മരിക്കാം
അന്യൊന്യം ഊന്നുവടികളായ് നിൽകാം
ഹാ സഫലമീ യാത്ര"
"സ്നേഹിച്ചു നമ്മളനശ്വരരാകുക!
ReplyDeleteസ്നേഹിച്ചു തീരാത്തോരാത്മാക്കളാവുക"!
ഇത് വായിച്ചപ്പോള്‍ ഈ വരികളാണ് ഓര്‍മയില്‍ തെളിഞ്ഞത്.
സ്നേഹം മനസ്സില്‍ എന്നും സന്തോഷം നിറക്കുന്നു....
നല്ല കവിത..... ഭാവുകങ്ങള്‍
പ്രണയം മനോഹരം!കവിത സുന്ദരം!ആശംസകൾ........
ReplyDeleteപ്രണയം എത്ര മധുരതരം, ഈ വരികളും...
ReplyDelete