Please use Firefox Browser for a good reading experience

Thursday, 20 October 2011

കണ്ണാടിക്കൂടുകളിൽ കുടുങ്ങി പോകുന്നവർ..

വാകമരച്ചോട്ടിൽ നിന്നിരുവശത്തേക്കും നടന്നു പോയവരെത്തിപ്പെട്ടത്‌,
കാലത്തിന്റെ കണ്ണാടിക്കൂടുകൾക്കുള്ളിലാണ്‌.
പുറത്തേക്കുള്ള വാതിലുകൾ ഉള്ളിലുള്ളവർക്കദൃശ്യമാണ്‌.

മുകളിലേക്കുള്ള പടികളവർ കണ്ടു കാണും.
കയറുമ്പോൾ, കയറി പോന്നവയടർന്നു വീഴുന്നതവർ കാണുകയില്ല.
ഉയരങ്ങളിൽ ചെന്ന് പകച്ചു നിൽക്കുമ്പോൾ,
ചിലപ്പോൾ കണ്ണാടിച്ചില്ലുകളിലൂടെയവർ പരസ്പരം കാണും.
അന്യോന്യമുറക്കെ പേർ ചൊല്ലി വിളിക്കും.
എന്നാൽ,
ശബ്ദങ്ങൾ ചില്ലുകളിൽ തട്ടിയുടഞ്ഞ്‌ വീഴുന്ന ശബ്ദം മാത്രമാവുമവർ കേൾക്കുക..
മറ്റൊരു ശബ്ദവും കേൾക്കാൻ കഴിയാതെയവർ വാകമരച്ചോട്ടിലേക്ക്‌ തിരിച്ചു വരാനാഗ്രഹിക്കും..
ആ വാകമരം വർഷങ്ങൾക്ക്‌ മുൻപ്‌ മുറിച്ച്‌ മാറ്റപ്പെട്ടതറിയാതെ..

24,321

Post a Comment

8 comments:

  1. നല്ല രചന ഇഷ്ടമായി..

    ReplyDelete
  2. യാന്ത്രികതയില്‍ നിന്നും സ്വാഭാവികതയിലെക്കുള്ള മടക്കത്തിനു വേഗത കൂട്ടുന്നത് കുട്ടിക്കാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ബാല്യം പോലെ തന്നെ പറയുക എന്നതാണെന്ന് കേട്ടിട്ടുണ്ട്.
    എന്നാല്‍, നമ്മില്‍ എത്ര പെര്‍ക്കത്തു സാധിക്കും., അത്രമേല്‍ നമ്മള്‍ നമ്മളല്ലാതായിരിക്കുന്നു.

    ReplyDelete
  3. തിരിച്ചുവരവില്ലാത്ത യാത്രകള്‍

    ReplyDelete
  4. ചില്ലുപോലുള്ള വാക്കുകൾ...!

    ReplyDelete
  5. എഴുതിയതെല്ലാം സത്യമാണ്, എങ്കിലും വായിയ്ക്കുമ്പോൾ മനസ്സ് പിടയുന്നു.

    ReplyDelete
  6. ഉയരങ്ങളില്‍ കേള്‍ക്കുന്നത് ചില്ലുകള്‍

    കൂട്ടി മുട്ടി വീണുടയുന്ന ശബ്ദം മാത്രം..

    സാബുവിന്റെ നല്ല ആശയങ്ങള്‍ ഉള്‍കൊള്ളുന്ന

    കവിതകളില്‍ ഒന്ന് ..നന്നായിട്ടുണ്ട്...

    ReplyDelete
  7. വലിയ ഒരു സമകാലിക ആശയത്തെ പറഞ്ഞ വരികള്‍ ആശംസകള്‍

    ReplyDelete