താമരപൂ
ഹൃദയസരസ്സിലൊരുന്നാളൊരു താമരപ്പൂ വിരിഞ്ഞു.
അതിലൊരു മുഖം തെളിഞ്ഞു.
ഒരുനാളാരോ താമരപ്പൂ പൊട്ടിച്ചു മറഞ്ഞു.
ഇപ്പോഴും, താമരപ്പൂവിന്റെ ഗന്ധമവിടുണ്ടൊന്നൊരു തോന്നൽ.
അതാവാം, താമരപ്പൂ കാണുമ്പോഴെല്ലാം,
ആ മുഖമോർമ്മവരുന്നത്.
പക്ഷെ മനസ്സിലാക്കാൻ കഴിയാത്തത്..
എന്നാണെന്തിനാണ്
താമരപ്പൂക്കളെ വെറുക്കാൻ തുടങ്ങിയതെന്നാണ്!
പുൽക്കൊടികൾ
വീശിയടിക്കുന്ന കാറ്റിൽ നടു വളച്ച് വിധേയത്വം കാണിക്കുന്ന പുൽക്കൊടികൾ.
അവ ഹുങ്കാരം നിറഞ്ഞ കാറ്റിൽ പിഴുതെറിയപ്പെടുന്നില്ല,
വന്യത നിറഞ്ഞ മലവെള്ളത്തിലൊഴുകിയകലുന്നുമില്ല.
കാറ്റിനുമൊഴുക്കിനും ആയുസ്സ് നിമിഷങ്ങൾ മാത്രമെന്നവർ മനസ്സിലാക്കിയിട്ടുണ്ടാവും.
കണ്ടില്ലെയിപ്പോഴുമവർ നിവർന്നു നിൽക്കുന്നത്?
തമ്മിൽ അവരുടെ കൗശലത്തിന്റെ കഥകൾ പറയുന്നതും?
വിധേയത്വം അഭിനയിക്കാൻ പഠിച്ചവരാണവർ!
അവർ-പ്രകൃതിയിലെ പ്രായം കൂടിയ അഭിനേതാക്കൾ!
പ്രണയത്തിന്റെ വേരുകൾ
പ്രണയത്തിന്റെ വേരുകൾ
ആത്മാവിന്റെയഗാധതയിലെന്നു ചിലർ.
അതല്ല, ഹൃദയധമനികൾക്കിടയിലെന്നു ചിലർ.
വേരുകളെ കണ്ടെന്നും, സ്പർശിച്ചെന്നും, അനുഭവിച്ചറിഞ്ഞെന്നും ചിലർ.
ചിലർ ചിത്രങ്ങൾ വരയ്ക്കുകയും,
കവിതകൾ പാടുകയും ചെയ്തു.
ചിലർ കഥകളെഴുതുകയും,
കണ്ണുകൾ നിറയ്ക്കുകയും ചെയ്തു.
ചിലരുടെ കണ്ടുപിടുത്തം വിചിത്രമായിരുന്നു.
കോർത്തുപിടിച്ച കൈകൾക്കുള്ളിലാണ്,
പ്രണയത്തിന്റെ വേരുകളെന്നവർ പറഞ്ഞു.
ആത്മാക്കളെ കൂട്ടി കെട്ടിയത്
പ്രണയത്തിന്റെ വേരുകൾ കൊണ്ടെന്ന് മറ്റൊരു കൂട്ടർ.
വേരുകളിൽ നിന്ന് തണ്ടും,
തണ്ടിൽ നിന്ന് ഇലകളും പൂക്കളും
വളരുന്നത് ചിലർ കണ്ടുവത്രെ!
എന്നാൽ,
സത്യമറിയാവുന്നവർ മൗനം കൊണ്ട് വായടച്ചു.
മന്ദസ്മിതം കാണാതിരിക്കാൻ മുഖം കുനിച്ചു.
അവർക്കറിയാമായിരുന്നു,
പ്രണയത്തിനു വേരുകളില്ലെന്ന സത്യം..

വായിച്ചു..പുല്‍ക്കൊടിയുടേത് വിനയമാണോ അഭിനയമാണോ..? ആര്‍ക്കറിയാം!!
ReplyDeleteമൂന്നിനും നല്ല വേരുകൽ ഉണ്ട് കേട്ടൊ
ReplyDeleteനന്നായിരിക്കുന്നു.
ReplyDeleteഗവിതകൾ ഇഷ്ടപ്പെട്ടു. പ്രണയത്തീന്റെ വേരുകൾ പ്രത്യേകിച്ചും.......
ReplyDeleteഅവർക്കറിയാമായിരുന്നു,
ReplyDeleteപ്രണയത്തിനു വേരുകളില്ലെന്ന സത്യം..
ഇല്ലേ....ഇല്ലേ....ഇല്ലേ....?ഉണ്ട്...ഉണ്ട്...ഉണ്ട്....
പ്രണയം എന്നു പറഞ്ഞാല്‍...എന്താണ്...ആര്‍ക്കെങ്കിലും നിര്‍വ്വചിക്കുവാന്‍ പറ്റgമോ??????????
രണ്ടാമത്തെ കവിത യിലെ വരികള്‍ ഒരുപാടിഷ്ട്ടമായി
ReplyDeleteശരിയാണ് പ്രണയത്തിനു വേരുകളില്ല.ശാഖകളേയുള്ളൂ.പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ശാഖകള്‍
ReplyDelete