Please use Firefox Browser for a good reading experience

Thursday, 20 October 2011

കവിതകൾ പറഞ്ഞത്‌

ചിറക്‌ മുളച്ച കവിതകൾ,
കടലാസ്‌ കുപ്പായമൂരി പറന്നുയർന്നപ്പോൾ..
മഷിത്തുള്ളികൾ കുടഞ്ഞെറിഞ്ഞ്‌,
അക്ഷരങ്ങളന്തരീക്ഷത്തിലുയർന്നു പൊങ്ങിയപ്പോൾ..
കവിതയുടെ ശബ്ദമവിടെ മറ്റൊലി കൊണ്ടു.

'കവേ! കവിതകൾക്കും സ്വാതന്ത്ര്യം!
ഞങ്ങൾ പറന്ന്, കടൽ കടന്ന്,
കാതുകൾ തേടി പോകുന്നു!
നിന്റെ മഷിത്തുളികൾക്കായ്‌
ഞങ്ങളുടെ പിൻഗാമികൾ കാത്തിരിക്കുന്നു!
അവയേയും സ്വതന്ത്രരാക്കുക!
നിന്റെ ചിന്തകളെ നീ സ്വതന്ത്രമാക്കിയതു പോലെ..'

Post a Comment

7 comments:

  1. ചില 'ഉറക്കെ'പറച്ചിലുകളുടെ ശബ്ദം തന്നെയാണ് ഓരോ ആവിഷ്കാരങ്ങളും.

    ReplyDelete
  2. കോപ്പിറൈറ്റ് ഉണ്ടല്ലോ...

    ReplyDelete
  3. കവിതകൾക്കിന്ന് ഒന്നും പറയാനില്ല...!

    ReplyDelete
  4. അതെ, സ്വതന്ത്രരാക്കുക എന്ന് മാത്രം.

    ReplyDelete
  5. കാതുകൾ തേടി പോകുന്നു!
    നിന്റെ മഷിത്തുളികൾക്കായ്‌
    ഞങ്ങളുടെ പിൻഗാമികൾ കാത്തിരിക്കുന്നു!
    അവയേയും സ്വതന്ത്രരാക്കുക!
    നിന്റെ ചിന്തകളെ നീ സ്വതന്ത്രമാക്കിയതു പോലെ..'

    ഇതിഷ്ടപ്പെട്ടു

    ReplyDelete
  6. നന്നായി. കവിതകളെ സ്വതന്ത്രരാക്കാൻ കവികൾക്ക് കഴിയണം.

    ReplyDelete
  7. ഈ സ്വതന്ത്ര ദാഹം മനോഹരം

    ReplyDelete