കർഷകനോട് പ്രൈവറ്റ് ബാങ്കിൽ നിന്നും വന്ന ചെറുപ്പക്കാരനായ എക്സിക്യൂട്ടീവ് ചുറുചുറുക്കോടെ അവരുടെ പുതിയ പദ്ധതിയെ കുറിച്ച് പറയുകയായിരുന്നു.
‘ഇപ്പോൾ നിങ്ങൾ എല്ലാ മാസവും ഒരു ചെറിയ തുക ഞങ്ങളുടെ ബാങ്കിൽ നിക്ഷേപിച്ചാൽ വയസ്സാവുമ്പോൾ ബാങ്ക് നിങ്ങൾക്ക് ഒരു വലിയ തുക തിരിച്ചു തരും. ആ തുക നിങ്ങൾക്ക് ചികിത്സയ്ക്കോ, കുട്ടികളുടെ പഠനചിലവുകൾക്കോ അങ്ങനെ പലതിനും ഉപയോഗിക്കാം. കേട്ടിട്ടില്ലെ സമ്പത്ത് കാലത്ത് തൈ പത്തു വെച്ചാൽ ആപത്തു കാലത്ത് കാ പത്തു തിന്നാം എന്ന്?’
എക്സിക്യൂട്ടീ വാചാലനായി.
ഇതൊക്കെ കേട്ടിട്ടും കർഷകൻ തെളിച്ചമില്ലാത്ത കണ്ണുകളോടെ ചെറുപ്പക്കാരനെ തന്നെ നോക്കിയിരുന്നു.
ചെറുപ്പക്കാരൻ സംശയത്തോടെ ചോദിച്ചു,
‘എന്താ..ഞാൻ പറയുന്നത് മനസ്സിലാവുന്നില്ലെ?..ഒന്നു കൂടി ബാങ്കിന്റെ പദ്ധതിയേ കുറിച്ച് വിശദമായി പറയട്ടെ?’
കർഷകൻ പതിയെ സംസാരിച്ചു തുടങ്ങി.
‘അല്ല കുഞ്ഞെ, അവസാനം പറഞ്ഞില്ലെ..സമ്പത്ത് കാലത്ത് തൈ പത്തു വെയ്ച്ചാൽ എന്ന്..അതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു..’
‘എന്താ അതിനെ കുറിച്ച് ആലോചിക്കാൻ?’
കർഷകൻ സംശയത്തോടെ ചോദിച്ചു,
‘ഈ..സമ്പത്ത് കാലം എന്നു പറഞ്ഞാലെന്താ?..’
ശരിയാണാ ചോദ്യം.
ReplyDeleteകർഷകനെവിടെ സമ്പത്ത് കാലം ...?
അവനെന്നും ദുരിതകാലം തന്നല്ലെ...?
ഇതിനകത്ത് ഇപ്പോൾ ബ്ലോഗർ ഐഡിയിൽ കമന്റാൻ പറ്റുന്നില്ല.
ReplyDelete(സെറ്റിംഗ്സ് ഒന്നു ശ്രദ്ധിക്കണം കെട്ടോ ... )
നല്ല മിനി കഥ ..
ReplyDelete