ഇന്നു രാവിലെ പുറത്തേക്ക് നോക്കിയപ്പോൾ നല്ല മഞ്ഞ്!. പിന്നീടാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. റോഡിൽ കൂടി വണ്ടി ഓടിക്കുവാൻ കഴിയില്ല എന്ന സത്യം. പുക മഞ്ഞിൽ കൂടി എന്തു ധൈര്യത്തിലാണ് വണ്ടി ഓടിക്കുക ?. അപ്പോൾ തൊട്ടടുത്തുള്ള തടാകത്തിന്റെ കാര്യമോർത്തു. അവിടെ ഇപ്പോൾ എങ്ങനെയിരിക്കും?. ഉടൻ ക്യാമറയുമായി അങ്ങോട്ട് പോയി. കുറച്ച് ഫോട്ടോകൾ എടുക്കുകയും ചെയ്തു. അവിടെ അപ്പോഴും ചില അരയന്നങ്ങൾ ഉണ്ടായിരുന്നു!. അവിടെ വെച്ച് തോന്നിയ ആനന്ദം എഴുതി അറിയിക്കുക വയ്യ. മറ്റൊരു ലോകത്തിൽ എത്തിപ്പെട്ടതു പോലെ..നമ്മൾ പ്രകൃതിയും, ഈശ്വരനും എല്ലാം ആയി ശൂന്യതയിൽ ലയിക്കും പോലെ..
പ്രകൃതി ചിലത് പറയാതെ പറഞ്ഞതു പോലെ തോന്നി..
ആ ഒരു ഫോട്ടോ ഞാൻ പങ്കു വെയ്ക്കുന്നു..ആ അനുഭവം ഒരു ചെറിയ കവിത പോലെയും..
പ്രകൃതി ചിലത് പറയാതെ പറഞ്ഞതു പോലെ തോന്നി..
ആ ഒരു ഫോട്ടോ ഞാൻ പങ്കു വെയ്ക്കുന്നു..ആ അനുഭവം ഒരു ചെറിയ കവിത പോലെയും..
മിഴിപൂട്ടി ധ്യാനിച്ചു നിൽക്കുന്ന മലരുകൾ,
പതിവായി സോപാനം പാടുന്ന കുരുവികൾ,
ഇവയൊക്കെയെന്തോ, പറയാതെ പറയുന്ന-
തറിയുന്നതില്ലേ, നിങ്ങളെല്ലാം?
വിരിയുന്ന, പൊഴിയുന്ന, മാമ്പൂക്കളെല്ലാം
പറയുന്നു സത്യത്തിനായിരം ഗാഥകൾ!
പതിവായി പാടുന്ന കുയിലിന്റെ പാട്ടിലും,
അറിയാത്ത സത്യങ്ങളുണ്ടായിരിക്കും!
കേൾക്കാത്ത വാക്കുകൾ കേൾക്കാനെനിക്കു നീ,
കാതുകൾ തന്നതും എന്റെ പുണ്യം!
അറിയാത്തൊരാനന്ദമുള്ളിന്റെയുള്ളിൽ,
വിരിയുന്നു താമരപ്പൂവു പോലെ!
നിറയുന്നു സ്നേഹത്തിൻ മധുപാത്രമുള്ളിൽ,
നമിക്കുന്നു ഭൂമിയും, വാനവും ഞാനും!
ഒഴിഞ്ഞ ചാരുബെഞ്ചിനപ്പുറം,മഞ്ഞ് പെയ്യുന്ന തടാകത്തിലെ അരയന്നങ്ങള്‍ക്ക് നന്ദി,അവയില്ലെങ്കില്‍ ചിലപ്പോള്‍ ചിത്രം നിര്‍ജീവമാകുമായിരുന്നു.വിഷാദ ഭാവമുള്ള ചിത്രം,നല്ല ആങ്കിളില്‍ നിന്ന് കലാബോധത്തോടെ സൗമ്യമായ് ഒപ്പിയെടുത്തിരിക്കുന്നു.താളമുള്ള കവിതക്കും,ചിത്രത്തിനും നീഹാര്ബിന്ദുക്കള്‍ക്കും നന്മകള്‍ ഉണ്ടാകട്ടെ
ReplyDeleteനിറയുന്നു സ്നേഹത്തിൻ മധുപാത്രമുള്ളിൽ,
ReplyDeleteനമിക്കുന്നു ഭൂമിയും, വാനവും ഞാനും!
manoharamaayi..
ReplyDeleteaashamsakal
പ്രകൃതിഭംഗിയോടൊപ്പം ഭംഗിയുള്ള കവിത. ആകെ ഒരു ഫോട്ടോയെ എടുത്തുള്ളൂ?
ReplyDeleteവളരെ മനോഹരം അഭിനന്ദനങ്ങൾ.
അഭിനന്ദനങ്ങൾ.
ReplyDeleteവളരെ മനോഹരമായ ഒരു പ്രഭാതം....!!
ReplyDeleteആശംസകൾ...
മഹോഹരമായിട്ടുണ്ട് ...ഈ ചിത്രവും ,കവിതയും.
ReplyDeleteഫോട്ടൊ മനോഹരം....കവിത ആനന്ദമയം
ReplyDeleteenchanting
ReplyDeleteനിറയുന്നു സ്നേഹത്തിൻ മധുപാത്രമുള്ളിൽ,
ReplyDeleteനമിക്കുന്നു ഭൂമിയും, വാനവും ഞാനും!
ഒപ്പം
നല്ല പ്രകൃതിഭംഗിയോടൊപ്പം
കുളിരുള്ള ചിത്രം; വരികൾ!
ReplyDelete