ഇരുട്ടു തേടി പോയപ്പോൾ,
നിഴലുകൾ മുറുമുറുത്തു..
ഇപ്പോഴവൻ ഇരുട്ടിലാണ് വാസം.
അവന്റെ കൈകൾ നീണ്ടതാണ്.
നിയമത്തിന്റേതു പോലെയല്ല.
ഇരുട്ടിലിരുന്നാണവൻ ആക്രമിക്കുക.
അവനെ തേടി വരുന്നവർക്ക്,
അവൻ ഇരുട്ടിന്റെ നിറം പൂശി കൊടുത്തു
ഇപ്പോഴവനായിരം കൈകൾ!.
അവനൊന്നു മറന്നു..
പ്രകാശത്തോട് കടപ്പെട്ടിരിക്കുന്ന കാര്യം.
ഒരു നാൾ,
പ്രകാശത്തെ അവന്റെ കൈകൾ ഞെരിച്ചു കൊന്നു.
സ്വന്തം കണ്ണുകളെയാണവൻ പൊട്ടിച്ചത്.
ഇപ്പോഴവൻ അന്ധനാണ്.
അവൻ മാത്രമല്ല, അവനെ തേടി വന്നവരും.
ഇരകളാരെന്നറിയാതെ അവരാക്രമിച്ചു.
അവർ സ്വയം ഇരകളായി മാറുകയായിരുന്നു.
ഇരുട്ടു തേടി പോയി ഇരുട്ടായി മാറിയവരാണവർ.
തങ്ങൾക്ക് നിഴലുകൾ നഷ്ടപ്പെട്ടതറിയാതെ,
ഇരുട്ടിൽ ഇരുട്ടായി നടക്കുകയാണവർ.
കുറിപ്പ്:
മനസ്സിലെവിടെയെങ്കിലും ഇരുട്ട് വളർന്നു വരുന്നുണ്ടാകും..
സൂക്ഷിക്കുക..സ്വയം ഇരുട്ടായി മാറും മുൻപ്..
തമസ്സ് ദുഃഖമാണുണ്ണീ
ReplyDeleteവെളിച്ചമല്ലോ സുഖപ്രദം
നല്ല കവിത.
ഭാവുകങ്ങള്‍.
അസഹിഷ്ണുതയുടെ വരികള്‍ ...
ReplyDeleteഅതും അങ്ങയുടെ അക്ഷര നിഘണ്ടുവില്‍ !!!
എങ്ങനെ നോക്കിയിട്ടും പൊരുത്തപെടുന്നില്ല...
വിട.
വളരെ നന്നായി..മനുഷ്യമനസ്സിനെ അന്ധകാരം വലയം ചെയ്തിരിക്കുന്നു.......
ReplyDeleteഷീബ പറയുന്നതെനിക്കു മനസ്സിലാവുന്നില്ല :(
ReplyDeleteഈ പോസ്റ്റിനെ കുറിച്ചു തന്നെയാണോ?
ഇതിൽ മനുഷ്യ മനസ്സിൽ നിന്നും സമൂഹത്തിലേക്ക് പടർന്നു പിടിക്കുന്ന ഇരുട്ട്, തിന്മ മാത്രമാണ് വിഷയം..
നന്മയും..തിന്മയും തിരിച്ചറിയാന്‍ കഴിയാത്ത വിധം
ReplyDeleteമനസ്സില്‍ അന്ധകാരം കടന്നു കൂടിയത് കൊണ്ടാകും
ശരിയായ അര്‍ഥത്തില്‍ അറിയാഞ്ഞത്....
ഈ അറിവില്ലായ്മ സദയം പൊറുക്കുക.
വെളിച്ചം ദു:ഖമാണുണ്ണീ
ReplyDeleteതമസ്സല്ലോ സുഖപ്രദം.
ഇരുട്ട് പരക്കാതിരിയ്ക്കട്ടെ...
ReplyDeleteആകെ ഇരുട്ട്!!
ReplyDeleteനിന്നിലുള്ള വെളിച്ചം ഇരുട്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്‍വിന്‍ എന്ന് മഹദ്വചനം.
ReplyDeleteരകാശത്തോട് കടപ്പെട്ടിരിക്കുന്ന കാര്യം.
ReplyDeleteഒരു നാൾ,
പ്രകാശത്തെ അവന്റെ കൈകൾ ഞെരിച്ചു കൊന്നു.
സ്വന്തം കണ്ണുകളെയാണവൻ പൊട്ടിച്ചത്.
ഇപ്പോഴവൻ അന്ധനാണ്.
ഇരുട്ടിനെ ഭേദിച്ച് മുന്നേറാന്‍ ഒരിത്തിരി വെട്ടം ദാനമായി ലഭിച്ചെങ്കില്‍...
ReplyDeleteകൂടെ, എന്നെ ചൂണ്ടാതിരിക്കാനുള്ള ഔദാര്യം നിഴലുകള്‍ കാണിച്ചെങ്കില്‍..!!
ഈ ലോകത്തിലെ മുഴുവന്‍ ഇരുട്ടിനും
ReplyDeleteഒരു ചെറു മെഴു തിരിയുടെ പ്രകാശം
കെടുത്തി കളയാന്‍ ആവില്ല എന്നല്ലേ...
ഇരുട്ട് നീങ്ങി പ്രകാശികട്ടെ മനം...ആശംസകള്‍
സാബു...
ഒന്നുമീ മണ്ണിൽ ശാശ്വതമല്ല...ഇരുട്ടും...ഇരുട്ട് മനസ്സിൽ വളർന്നാലും സ്വയം ഇരുട്ടായി തീരും മുമ്പ് ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടമെങ്കിലും വീണിരിക്കും...അത് പ്രകൃതി സത്യം...
ReplyDelete