Please use Firefox Browser for a good reading experience

Saturday, 7 May 2011

മൂന്നു ഗവിതകൾ

പുസ്തകം
നീയൊരു തുറന്ന പുസ്തകം.
വാക്കുകൾ നിന്റെ ചിന്തകൾ.
വെറുതെ ഞാനറിയാൻ ശ്രമിച്ചു.
ഭാഷയറിയാത്തതെന്റെ തെറ്റ്‌!

തിരച്ചിൽ
കഴുമരത്തിലേക്കുള്ള യാത്രയിലയാളോർത്തു,
ആരാണ്‌ കുറ്റവാളി?
അവൾക്കറിയാമായിരിക്കും, ഒരു പക്ഷെ..
അയാൾ കാത്തു വെച്ചു,
കാണുമ്പോൾ ചോദിക്കാനാ ചോദ്യം.
മുഖത്ത്‌ നിന്നും കറുത്ത ശീല മാറ്റുമ്പോൾ,
ആൾക്കൂട്ടത്തിൽ അവളുടെ മുഖം തിരയുകയായിരുന്നു അയാൾ..

കേൾക്കാത്ത കഥകൾ
പാതി വെന്ത ശരീരങ്ങൾക്കും, പറയുവാൻ കഥകളേറെ..
കേൾക്കുവാൻ കാതുകൾ തുറന്നു വെച്ച്‌ ഗംഗ മാത്രം..
അവൾ കേട്ടു കൊണ്ടേയിരുന്നു,
കേൾക്കാനാരുമില്ലാത്തവരുടെ കഥകൾ..
കഥകളൊഴുകി, കടലിൽ ലയിക്കും വരെ..

Post a Comment

8 comments:

  1. മുഖത്ത്‌ നിന്നും കറുത്ത ശീല മാറ്റുമ്പോൾ,
    ആൾക്കൂട്ടത്തിൽ അവളുടെ മുഖം തിരയുകയായിരുന്നു അയാൾ..നന്നായി

    ReplyDelete
  2. "ആൾക്കൂട്ടത്തിൽ അവളുടെ മുഖം തിരയുകയായിരുന്നു അയാൾ."
    തിരുജടയില്‍ ഒളിപ്പിച്ച ഗംഗയെ തിരയുന്നതെന്തിന്?

    ReplyDelete
  3. വായിച്ചു

    ReplyDelete
  4. ഭാഷയറിയാത്തതെന്റെ തെറ്റ്‌

    ReplyDelete
  5. പുസ്തകം എന്ന ഭാഗം ഇഷ്ടപ്പെട്ടു ...

    ReplyDelete
  6. സാബുവേട്ടാ, പുസ്തകം ഇത്തിരി തമാശ രൂപത്തിൽ വായിച്ചു.
    ബനാറസിലെ ഗംഗാ നദിയുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. കവിതകൾ ഇഷ്ടായി.

    ReplyDelete
  7. പുസ്തകം
    ഇതാണെനിയ്ക്ക് ഏറ്റവും കൂടുതല്‍ ഇഷേടപ്പെട്ടത്

    ReplyDelete