Please use Firefox Browser for a good reading experience

Monday, 2 May 2011

അവനൊളിപ്പിച്ചത്‌..

എത്രയാണവൻ നിർബന്ധിച്ചത്‌
മഞ്ഞു മലകൾക്കു മുകളിൽ പോകാൻ!
കമ്പിളിയുടുപ്പെടുത്തു വെച്ചതും അവൻ തന്നെ.

തണുത്ത കാറ്റ്‌ വീശുന്നുണ്ടായിരുന്നു,
മുകളിലേക്ക്‌ നടന്നു പോകുമ്പോൾ..
പിന്നിൽ പതിഞ്ഞ കാൽപ്പാടുകൾ കണ്ട്‌
അവന്റെ കണ്ണുകൾ നിറഞ്ഞു..
സന്തോഷം കൊണ്ടെന്റേതും.

മുകളിൽ വെച്ച്‌ വീശിയ, തണുത്ത കാറ്റിനുള്ളിൽ വെച്ച്‌,
അവൻ ചുംബിച്ചെന്റെയുള്ളിൽ അഗ്നി നിറച്ചതും,
'നിനക്കായി ഞാൻ വീണ്ടും വരും' എന്നു പറഞ്ഞ്‌,
താഴെ, മഞ്ഞിനുള്ളിലേക്ക്‌, പൊടുന്നനെ,
ചിറകറ്റ പക്ഷി പോലെ മറഞ്ഞതും..

ഞാനപ്പോൾ മഞ്ഞു പോലെയുറച്ച്‌ പോയിരുന്നു..
കരയാനാകാതെ..
ഉള്ളിൽ കിടന്ന് ശ്വാസം മുട്ടിയ നിലവിളിയെ,
അമർത്തി പിടിച്ച്‌..
ഞാനൊരു മഞ്ഞു ശിലയായി മാറി കഴിഞ്ഞിരുന്നു..

അലറിക്കരഞ്ഞു കൊണ്ട്‌,
തിരിച്ചിറങ്ങുമ്പോൾ കണ്ടു,
കയറി പോയ നമ്മുടെ കാൽപ്പാടുകൾ..
ഓർത്തു അപ്പോൾ,
ആ കാൽപ്പാടുകൾക്കായുസ്സ്‌ ഒരു രാത്രി മാത്രം..

എത്ര ദിവസങ്ങൾ..? അറിയില്ല..
എന്തിനായിരുന്നു അവൻ..?

മരവിച്ചു പോയ എന്റെ ഞരമ്പുകൾക്ക്‌
വിറയൽ ബാധിച്ചത്‌, അതു കണ്ടപ്പോഴായിരുന്നു..
അവനൊളിപ്പിച്ചു വെച്ച മരുന്നു കുപ്പികൾ..

Post a Comment

7 comments:

  1. അവനൊളിപ്പിച്ചു വെച്ച മരുന്നു കുപ്പികൾ..
    പറയാതെ പറയുന്ന ചില സത്യങ്ങള്‍ .കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  2. സങ്കടപ്പെടുത്തി ഒരുപാട്..സ്നേഹിക്കുന്നവരുടെ വേര്‍പ്പാട് എന്നെന്നും വേദനയാണ്....

    ReplyDelete
  3. കവീ, നല്ല വരികള്‍

    ReplyDelete
  4. സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി വഴി

    ഒരുക്കാന്‍ ത്യാഗം ചെയ്യ്ന്നവര്‍

    പക്ഷെ സ്നേഹിക്കപ്പെടുന്നവരുടെ

    വേദന കൂടി തിരിച്ചു അറിയുന്നുണ്ടാവും

    അല്ലെ ? നല്ല ആശയം ...

    ReplyDelete
  5. എന്തായാലും അവൻ ഇനി ഓർമ്മമാത്രമായല്ലോ...

    ReplyDelete
  6. എന്തിനായിരുന്നു അവൻ..?

    ReplyDelete
  7. നഷ്ടപ്പെടലിലുള്ള വേദന

    ReplyDelete