Please use Firefox Browser for a good reading experience

Sunday, 1 May 2011

കല്ല്

ആദ്യത്തെ രുചി മണ്ണിന്റേതായിരുന്നു..
ഉറുമ്പുകളുടെ, മണ്ണിരകളുടെ,
വേരുകളുടെ, പഴുത്തിലകളുടെ..

പിന്നീട്‌ ധാന്യങ്ങളുടെത്‌.
അടിച്ചും പരത്തിയും ഞാനവയുടെ ഹൃദയമറിഞ്ഞു.

ശേഷമാണ്‌ മൂർച്ചയുടെ വിലയറിഞ്ഞത്‌!
എന്റെ കൂർത്ത രൂപം രുചിച്ചത്‌,
പറവകളുടെ, മൃഗങ്ങളുടെ രക്തം.
അവ പുരണ്ട്‌ കുറേ നാളുകൾ..

എന്നോ ഒരിക്കൽ മനുഷ്യരക്തം രുചിച്ചു.
ഉപ്പു രസമുള്ള രുചിയെനിക്കിഷ്ടപ്പെട്ടു!
എന്നെ പിടിച്ചു വെച്ച കൈകളുടെ,
ഉപ്പു രസമുള്ള വിയർപ്പ്‌ പോലെ..

ഞാൻ യാത്ര തുടർന്നു,
സ്ഫടിക ജാലകങ്ങൾ തകർത്ത്‌,
കണ്ണുകളുടെ കാഴ്ച്ച കവർന്ന്..
രക്തം പുരണ്ട്‌..

എന്നാണ്‌ ഞാനാ അരുവിയിലെത്തിയത്‌?
പായലുകളുടെ രുചി,
മൽസ്യങ്ങളുടെ മണം,
കുമിളകളുടെ കാഴ്ച്ച..

ആരാണെന്നെയെടുത്തുയർത്തിയത്‌?
ഉളി കൊണ്ട്‌ രൂപ മാറ്റം,
പുഷ്പങ്ങളുടെ, ദ്രവ്യങ്ങളുടെ ഗന്ധം,
മന്ത്രങ്ങളുടെ ശബ്ദം..
നെയ്യിന്റെ, ചന്ദനത്തിന്റെ മണം..
ഞാൻ ദൈവമായിരിക്കുന്നു!

ഇന്നാരാണത്‌ പറഞ്ഞത്‌ ?
'ദൈവം കല്ലായിരിക്കുന്നു' എന്ന്..

എനിക്കറിയില്ല ഒന്നും..
ഞാൻ വെറുമൊരു കല്ലു മാത്രം..

Post a Comment

9 comments:

  1. പായലുകളുടെ രുചി ഉള്ള ദൈവം ഈ കവിത കാണില്ലല്ലോ.

    ReplyDelete
  2. ഇന്നാരാണത്‌ പറഞ്ഞത്‌ ?
    'ദൈവം കല്ലായിരിക്കുന്നു' എന്ന്.......


    ദൈവം കല്ലാണോ ഇനി...?????

    ReplyDelete
  3. കല്ലല്ലിരുമ്പുമല്ല..

    ReplyDelete
  4. സാബു നന്നായിട്ടുണ്ട്

    ReplyDelete
  5. aavum..athu thanne aavum...

    ReplyDelete
  6. അങ്ങയുടെ എഴുത്തിലെ...
    എനിക്കുഏറ്റവും ഇഷ്ടപെട്ട രചന.
    ഒത്തിരി നന്നായിരിക്കുന്നു.
    നന്മകള്‍.

    ReplyDelete
  7. സാഹചര്യങ്ങളുടെ ദൈവം അല്ലെ.

    ReplyDelete
  8. ദൈവം കല്ലായിരിക്കുന്നു' എന്ന്..

    എനിക്കറിയില്ല ഒന്നും..
    ഞാൻ വെറുമൊരു കല്ലു മാത്രം..

    ReplyDelete
  9. കല്ലായ ദൈവത്തിനേക്കാൾ ഇപ്പോ മാർക്കറ്റ് ആൾദൈവങ്ങൾക്കാ...

    നല്ല വരികൾ.

    ReplyDelete