Please use Firefox Browser for a good reading experience

Tuesday, 26 April 2011

നിയോഗങ്ങൾ

മഞ്ഞു മലകളിൽ നിന്നാണ്‌ നദിയുടെ ഉത്ഭവം.
വരണ്ട സമതലങ്ങളിൽ കൂടിയതൊഴുകും
അരുവികളായി പാറകളിൽ തല്ലി തെറിക്കും
നനച്ച്‌, കുതിർത്ത്‌, പായലുകളെ ഉണർത്തി,
അവ കടൽ തേടി പോകും.
കടൽ കണ്ടെത്താനുള്ള യാത്ര..
ആ നിയോഗമത്രെ നദികൾക്ക്‌..

മഞ്ഞു പോലുള്ള മനസ്സുകളിൽ നിന്നാവാം കവിതയുടെ ഉത്ഭവം.
വരികളായി അതൊഴുകിയിറങ്ങും
അതിൽ ഭാവവും, ഈണവുമുണ്ടാവും
ചിരിയും കരച്ചിലും, നിലവിളികളും..
ചൂടും, ചിലപ്പോൾ തണുപ്പും കൊണ്ടവ പൊതിഞ്ഞിട്ടുണ്ടാവും
മനസ്സുകളെ തൊട്ട്‌, ആത്മാവിനുള്ളിലേക്കവ സഞ്ചരിക്കും.
ആത്മാവു തേടിയുള്ള യാത്ര..
ഒരു പക്ഷെ അതാവും കവിതയുടെ നിയോഗം..

Post a Comment

11 comments:

  1. എന്തോ തേടി എന്തിനെയോ പ്രതീക്ഷിച്ചു ഒരു യാത്ര അതാണല്ലോ മനുഷ്യ ജന്മവും എന്തേ...

    ReplyDelete
  2. നമ്മുടെ നിയോഗങ്ങളെ തിരിച്ചറിയണം :)

    ReplyDelete
  3. ഒരു പക്ഷെ അതാവും കവിതയുടെ നിയോഗം..

    ReplyDelete
  4. മഞ്ഞു മലകളിൽ നിന്നാണ്‌ നദിയുടെ ഉത്ഭവം.ആ നിയോഗമത്രെ നദികൾക്ക്‌..ആത്മാവു തേടിയുള്ള യാത്ര..
    ഒരു പക്ഷെ അതാവും കവിതയുടെ നിയോഗം.
    കൊള്ളാം
    മോനേം കണ്ടു

    ReplyDelete
  5. നദിയുടെ യാത്രയും നിയോഗവും....കവിതയുടെ യാത്രയും നിയോഗവും...കൊള്ളാം...

    ReplyDelete
  6. കടൽ കണ്ടെത്താനുള്ള യാത്ര..
    ആ നിയോഗമത്രെ നദികൾക്ക്‌..

    ReplyDelete
  7. കൊള്ളാം ... ഇഷ്ടായി ഗവിത ...

    ReplyDelete
  8. രണ്ടും ആഴങ്ങളിലെക്കുള്ള യാത്രയാണ്.
    നല്ലകവിത..നല്ല വരികള്‍

    ReplyDelete
  9. കടൽ കണ്ടെത്താനുള്ള യാത്ര..
    ആ നിയോഗമത്രെ നദികൾക്ക്‌.. കിടിലൻ വരികൾ സാബുവേട്ടാ. പിന്നെ “ഗവിത” എന്ന ലേബൽ തെറ്റിയിട്ടതല്ലേ??

    ReplyDelete