Please use Firefox Browser for a good reading experience

Saturday, 23 April 2011

മഴയും കവിയും

കവി എഴുതുകയാണ്‌,
ജന്നലിനരികിലിരുന്ന്.
പുറത്ത്‌ നല്ല മഴയാണ്‌.
നനയാതെ അയാളെഴുതി,
മഴയുടെ താളം,
മഴയുടെ നൃത്തം,
മഴയുടെ മണം,
മഴയുടെ കൈകൾ..

ഒരു കാറ്റ്‌..
വീശിയടിച്ച കാറ്റ്‌.
പടർന്നു പോയ മഷിയെഴുത്തുകൾ..
നനഞ്ഞൊലിച്ച കവിത..

അതു കണ്ട്‌ കവി ശപിച്ചു,
'നാശം പിടിച്ച മഴ..'

Post a Comment

11 comments:

  1. മഴ നനഞ്ഞു തന്നെ കവി എഴുതണം മഴക്കവിത. അനുഭവിച്ചറിയണം. ഇഷ്ടമായി വരികൾ.

    ReplyDelete
  2. മഴയെ അനുഭവിക്കുന്നവനാണ് ശരിയായ കവി.

    ReplyDelete
  3. മഴ നഷ്ടങ്ങളുണ്ടാക്കുമെങ്കിലും അവാച്യമായ ഒരനുഭൂതിയാണ്...അതറിയുന്ന കവി മഴയെ ശപിക്കാതിരിക്കട്ടെ

    ReplyDelete
  4. ഭാവനയും യാഥാര്‍ത്ഥ്യവും ...!

    ReplyDelete
  5. എഴുത്ത് വേറെ..അനുഭവം വേറെ

    ReplyDelete
  6. ഹ ഹ ഹ...!
    യാഥാര്‍ത്യ സത്യം.

    ReplyDelete
  7. മഴയുടെ രണ്ടു ഭാവങ്ങള്‍..............
    അല്ല, കവിയുടെ രണ്ടു മുഖങ്ങള്‍ .

    ReplyDelete
  8. പരമാർത്ഥം.........നന്നായിട്ടോ........

    ReplyDelete