മുറിവ് തുന്നിക്കെട്ടാനൊരു സൂചി അന്വേക്ഷിച്ചു ഞാൻ.
എത്ര പേരോട് ഞാൻ ചോദിച്ചു?.
ഒരു സൂചി..കുറച്ച് നൂലും..
എനിക്കെന്താ ആരും തരാത്തത്?
ചിലർ തന്നു..സൂചി മാത്രം..
ചിലർ തന്നു..സൂചി കൊണ്ടൊരു കൂത്ത് കൂടി..
ഇനി വേണ്ടത് കുറച്ച് നൂലാണ്..
നിലാവ് പോലുള്ളൊരു നൂല്..
ചിലർ തന്നു..നൂലല്ല..കയർ..
കൂടെ കുറച്ച് പരിഹാസവും..
ഒടുവിലൊരാൾ വന്നു..
മുറിവ് തുന്നിക്കെട്ടരുതെന്ന് പറഞ്ഞു.
വിരഹം കൊണ്ട് മുറിഞ്ഞ മുറിവ്..
ഞാൻ പറഞ്ഞു..
അയാൾ പുരട്ടി തന്നു..
സ്നേഹം കൊണ്ടൊരു മരുന്ന്..
ഇന്ന്..
മുറിപ്പാടെവിടെയെന്നു തിരയുകയാണു ഞാൻ..
നല്ലവരികള്‍....
ReplyDeleteകവിത നന്നായി, ഇഷ്ടപ്പെട്ടു.
ReplyDeleteനന്നായി...
ReplyDeletemanoharam kochu kavitha...
ReplyDeleteസ്നേഹം കൊണ്ടുണങ്ങാത്ത മുറിവുകളില്ല
ReplyDeleteനല്ല അനുഭൂതി ഉണര്‍ത്തുന്ന കവിത.നന്നായി,ട്ടോ.
ReplyDeleteസ്നേഹത്തേക്കാൾ നല്ല ഒരു മുറി കൂട്ടു ഇല്ല, നന്നായി.
ReplyDeleteസ്നേഹം കൊണ്ടൊരു മരുന്ന്..
ReplyDeleteമുറിപ്പാടുപോലും മാറ്റുന്ന മരുന്ന്...
നന്നായിട്ടുണ്ട്...
ഇന്ന്..
ReplyDeleteമുറിപ്പാടെവിടെയെന്നു തിരയുകയാണു ഞാൻ..
kollam sabu nalla kavitha
നന്നായ് സ്നേഹമരുന്ന്...
ReplyDeleteishttappettu. abhinandanagal.
ReplyDeleteഇങ്ങനെ വിരുവിരാ എഴുതി വിട്ടാൽ കമന്റെഴുതുന്നതെങ്ങനെ? അതും ഈ ഇലക്ഷൻ തിരക്കിനിടയിൽ. ഇനി ഒക്കെ പതിമൂന്നാം തീയതി കഴിഞ്ഞു വായിക്കാം. ആശംസകൾ!
ReplyDelete