Please use Firefox Browser for a good reading experience

Thursday, 31 March 2011

ഒടുവിലവശേഷിച്ചത്‌..

ആയുധങ്ങളെത്തിച്ചേർന്നത്‌,
തെറ്റായ കൈകളിലായിരുന്നു..
അനീതിയും, അക്രമവും.
അവർ അഴിഞ്ഞാടി.
തെരുവുകൾ ശൂന്യമായി.
ദിക്കുകൾ ചെവിപൊത്തി നിന്നു.
തെരുവിളക്കുകൾ കണ്ണു പൊത്തിയും..
മുൻപിൽ കണ്ടതെല്ലാം ഇരകൾ.
തകർത്ത്‌ തരിപ്പണമാക്കി മുന്നോട്ട്‌.

വീണത്‌ പലരുമായിരുന്നു.
സത്യവും സമാധാനവും.
നീതിയും ന്യായവും..
തെരുവുകളിൽ നിലവിളികൾ നിറഞ്ഞു.
എവിടെയും ഇരുട്ടിന്റെ നിറം മാത്രം.
സംഹാരം, പുതിയ തെരുവുകൾ തിരഞ്ഞു നടന്നു..

ഒടുവിൽ..ഏറ്റവുമൊടുവിൽ..
ഒന്നു മാത്രമവശേഷിച്ചു..

അതിന്റെ പേര്‌..പ്രത്യാശ എന്നായിരുന്നു..

Post a Comment

12 comments:

  1. ഗവിത നന്നായി.പ്രത്യാശ അല്ലെ നമ്മെ മുന്നോട്ടു നയിക്കുന്നത്?

    ReplyDelete
  2. അത് കൂടി നഷ്ടപ്പെടാതിരിക്കാന്‍ ആഗ്രഹിക്കാം.

    ReplyDelete
  3. പ്രത്യാശ അവശേഷിച്ചില്ലെങ്കില്‍ പിന്നെ ജീവിതമുണ്ടോ?.. കവിത നന്നായിട്ടുണ്ട്...

    ReplyDelete
  4. മതി, അതു മാത്രം മതി, വീണ്ടും കെട്ടിപ്പടുക്കാം

    ReplyDelete
  5. പ്രത്യാശ ഉണ്ടായിരിക്കട്ടേ!

    ReplyDelete
  6. പ്രത്യാശ... അതുമാത്രമേ ഉള്ളൂ ഇപ്പോള്‍.
    നല്ല കവിതട്ടോ.

    ReplyDelete
  7. ഒടുവിൽ..ഏറ്റവുമൊടുവിൽ..
    ഒന്നു മാത്രമവശേഷിച്ചു..

    അതിന്റെ പേര്‌..പ്രത്യാശ എന്നായിരുന്നു..

    ReplyDelete
  8. പ്രത്യാശ! അതാണല്ലൊ നമ്മെ നയിക്കുന്നത്. :)
    നല്ല കവിത.

    ReplyDelete
  9. namukku pryathyashakku
    vaka undu.athum pryathasha....

    ReplyDelete
  10. kavitha nannayi ..tsunami ormma vannu.....

    ReplyDelete
  11. വീണത്‌ പലരുമായിരുന്നു.
    സത്യവും സമാധാനവും.
    നീതിയും ന്യായവും..

    ReplyDelete