Please use Firefox Browser for a good reading experience

Saturday, 26 March 2011

കണി

അമ്മ:
കാണണമാദ്യമെൻ കണ്ണന്റെ ചിരിയുമാ,
കാൽക്കലിൽ വെച്ച കണി പൂക്കളും നാളെ.

കാമുകൻ:
കാണണമെനിക്കു നിൻ മുഖമന്റെ പ്രിയതമെ,
കണിയായി നിത്യവും ജന്മം മുഴുക്കെയും.
പ്രണയമെ, നീയെന്റെ കണിയെന്നു ചൊന്നാൽ,
പരിഭവം തോന്നുമോ കണി വെച്ച മലരിനും?

കവി:
ചിരി പൊഴിച്ചെത്തുന്ന പൈതലും പിന്നെയോ,
കള കളം പാടുന്ന പുഴയിലെ ഓളവും.
പതിയെ വിടരുന്ന ചെമ്പനീർ പൂക്കളും,
പുലരിയിൽ പെയ്യുന്ന മഴയുടെ നൃത്തവും.
ഇതു തന്നെയാവണം കണിയെന്നുമെന്നും
ഇതു തന്നെയാണന്റെ പ്രാർത്ഥാനാഗീതവും..

Post a Comment

17 comments:

  1. ഇത് വളരെ നല്ലത്.
    ഒരു കണിമലര് പോലെ സന്തോഷം നല്‍കുന്ന വായന.

    ReplyDelete
  2. നീഹാര ബിന്ദുവിന്റെ അക്ഷര കണിക്ക്... ഒരെഴുത്തോല നിറയെ "ആശംസയുടെ കണി കൊന്നപൂക്കള്‍" നല്‍കുന്നു.

    ReplyDelete
  3. കാവ്യാംശു വിരിയുന്ന പൂക്കള്‍, മനഴ്സീലൊരു വിരല്‍ സ്പര്‍ശനമായി മാറുന്നു. എത്താന്‍ വെയ്കിയ അതിഥിയുടെ ശുഭാശംസകള്‍!

    ReplyDelete
  4. പ്രകൃതി മുഴുവൻ അണിഞ്ഞൊരുങ്ങി ഒരു കണിയായി മാറട്ടേ സാബൂ! പ്രസന്നം, സുഖകരം വരികൾ!

    ReplyDelete
  5. കവിതയുടെ സര്‍വ്വസൌന്ദര്യവും ആവാഹിച്ച ഒരു കണി.
    വളരെയിഷ്ടപ്പെട്ടു.ആശംസകള്‍.

    ReplyDelete
  6. നല്ല "കണി " എന്ന് പറയാതിരിക്കാനാവുന്നില്ല !
    ഭാവുകങ്ങള്‍..

    ReplyDelete
  7. കാണണമെനിക്കു നിൻ മുഖമന്റെ പ്രിയതമെ,
    കണിയായി നിത്യവും ജന്മം മുഴുക്കെയും.
    പ്രണയമെ, നീയെന്റെ കണിയെന്നു ചൊന്നാൽ,
    പരിഭവം തോന്നുമോ കണി വെച്ച മലരിനും?
    സാബുവെ കാമുകനായതുകൊണ്ടാണിങ്ങനെ പറയുന്നത്.ഭര്‍ത്താവായിക്കഴിയുമ്പോള്‍ മാറും.

    ReplyDelete
  8. നല്ല ഒരു കണിപോലെ സുന്ദരമായ കവിത....

    ReplyDelete
  9. സമൃദ്ധമായ കണിയും വര്‍ഷവും നേരുന്നു. സുഹൃത്ത് സാബുവിനും ഈഎ കവിത വായിച്ച സകലര്‍ക്കും എനിക്കും..., പീന്നെ ആഘോഷങ്ങള്‍ അന്യമായിക്കൊണ്ടിരിക്കുന്ന കോടാ‍നുകോടി പതിതര്‍ക്കും..

    ഇനീയുമെഴുതുക. ആ‍ാശംസകള്‍

    ReplyDelete
  10. vshuvinte ee nalikalil mattoru ponkani..... aashamsakal........

    ReplyDelete
  11. കുസുമേച്ചി പറഞ്ഞ പോലെ സാബു ഇപ്പൊഴും കാമുകനാ......!? കെട്ട്യോനായി കഴിയുമ്പം ഈ കണി കണികാണാൻ പോലും കിട്ടിയേക്കില്ല....!!

    നന്നായിരിക്കുന്നു...
    ആശംസകൾ...

    ReplyDelete
  12. പ്രസാദമുള്ള വരികൾ , ഇഷ്ടമായി.

    ReplyDelete
  13. നല്ല വരികള്‍..ഇഷ്ടമായി..

    ReplyDelete
  14. ഒരു നല്ലകണികണ്ടു

    ReplyDelete