Please use Firefox Browser for a good reading experience

Saturday, 19 March 2011

രണ്ടു നിഴലുകൾ

എനിക്ക്‌ രണ്ട്‌ നിഴലുകളുണ്ട്‌.
ഒന്നിരുട്ടിലും, മറ്റൊന്ന് വെളിച്ചത്തിലും.
ഇവർ തമ്മിൽ കാണാറില്ല.
ഞാൻ കാണിച്ചു കൊടുത്തിട്ടുമില്ല.
രണ്ടുമെന്റെ ആത്മാവിന്റെ അംശമുള്ളവർ.
ഇരുട്ടിലെ നിഴലിന്റെ ശബ്ദം എനിക്കു കേൾക്കാം.
വെളിച്ചത്തിലെ നിഴൽ സംസാരിക്കുകയുണ്ടായില്ല.
അതെന്നെ പിൻതുടരുക മാത്രം ചെയ്തു.

വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക്‌ ഞാൻ നടന്നു.
അവിടെ വെച്ച്‌ കേട്ടു, നിഴലിന്റെ ശബ്ദം.
നിഴലപ്പോൾ ഒരു സത്യം പറഞ്ഞു..
ഞാനറിയാതിരുന്ന സത്യം.
അവർ രണ്ടും ഒന്നത്രെ!

Post a Comment

3 comments:

  1. സത്യം ഒന്നേയുള്ളൂ.അത് നീയാനെന്നുള്ള സത്യം.

    ReplyDelete
  2. ഡ്യൂവല്‍ പെര്‍സോണാലിറ്റി

    ReplyDelete