Please use Firefox Browser for a good reading experience

Sunday, 20 March 2011

വേർപാട്‌


വേർപാട്‌ ഒരായുധമാണ്‌.
മൂർച്ചയേറിയ ആയുധം.
മുറിവ്‌ ഉണങ്ങുകയോ,
മുറിവേറ്റയാളുടൻ മരിക്കുകയോ ചെയ്യില്ല.
രക്തം കിനിഞ്ഞു കൊണ്ടിരിക്കും.
മുറിവ്‌ നീറി കൊണ്ടിരിക്കും.
ഹൃദയം മിടിക്കാതെ മിടിക്കും.
പ്രാണൻ പിടഞ്ഞു കൊണ്ടിരിക്കും.
ആത്മാവ്‌ ഉപേക്ഷിച്ച്‌ പോകും.
മരിച്ചു ജീവിക്കുകയും,
ജീവിക്കാതെ മരിക്കുകയും ചെയ്യും.

Post a Comment

7 comments:

  1. അതെ, വേര്‍പാട് ഒരായുധമാണ്‌.!

    ReplyDelete
  2. നല്ല ഗവിത.വേര്‍പാടിന്റെ മുറിവ് ആഴമേറിയത്‌ തന്നെയാണ്.

    ReplyDelete
  3. മരിച്ചു ജീവിക്കുകയും,
    ജീവിക്കാതെ മരിക്കുകയും ചെയ്യും!

    ശരി തന്നെ !!!

    ReplyDelete
  4. വേര്‍പാടില്ലാതെ ജീവിതമില്ല

    ReplyDelete
  5. ഞാന്‍മൂന്നു കവിതയിംവായിച്ചു.എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ചുണ്ടുകളാണ്.

    ReplyDelete
  6. ശരിയാണ്, വേര്‍പാടിനേക്കാള്‍
    മൂര്‍ച്ചയേറിയ ആയുധം ഏതുണ്ട്!

    ReplyDelete