നോവു സഹിക്കാതവൾ പുളഞ്ഞനേരം,
ദിക്കും ദിശയുമറിയാതെ ഓടി,
കണ്ണും കാഴ്ചയുമില്ലാത്ത തിരകൾ..
പൈതലിൻ ആദ്യ ചുവടുകൾ കണ്ടവർ..
ആദ്യ പ്രണയത്തിൻ ചുംബനം ചേർത്തവർ..
സ്വപ്നങ്ങളുടെ ഭാരം ചുമക്കുന്നവർ
ഓർമ്മകളുടെ ഭാരം കുറയ്ക്കുന്നവർ.
കടലിന്റെ കൈകൾ നീട്ടിത്തിരഞ്ഞു.
കരയോ കരയാൻ കഴിയാതെ നിന്നു.
ഘടികാര സൂചിക്ക് ഹൃദയ താളം.
ഹൃദയത്തിൻ താളം നിലച്ച നേരം..
ആദ്യ ചുവടുകൾ വെയ്ക്കുന്ന ബാല്യം.
ആദ്യ ചുംബനമേൽക്കുന്ന കൗമാരം,
സ്വപ്നങ്ങൾ ചുമക്കുന്ന യൗവ്വനങ്ങൾ..
കൈത്താങ്ങ് തേടുന്ന വാർദ്ധക്യവും..
എല്ലാം തിരകളിൻ കൈതട്ടി വീണു,
കണ്ണും കാഴ്ച്ചയുമില്ലാത്ത തിരകളിൽ.
കരയുവാൻ തുടങ്ങിയ കരയുടെ വായയും,
കടലോ അറിയാതെ മൂടി നിന്നു.
തിരഞ്ഞു നടന്നുവാ തിരകളിൻ കൈകൾ
കണ്ണും കാഴ്ച്ചയുമില്ലാത്ത തിരകൾ..
ഭൂമിയുടെ മറ്റൊരു ഭാഗത്ത് സുനാമിത്തിരകളിൽ
ഓർമ്മയായി തീർന്നവരുടെ ഓർമ്മയ്ക്ക്..
ദിക്കും ദിശയുമറിയാതെ ഓടി,
കണ്ണും കാഴ്ചയുമില്ലാത്ത തിരകൾ..
പൈതലിൻ ആദ്യ ചുവടുകൾ കണ്ടവർ..
ആദ്യ പ്രണയത്തിൻ ചുംബനം ചേർത്തവർ..
സ്വപ്നങ്ങളുടെ ഭാരം ചുമക്കുന്നവർ
ഓർമ്മകളുടെ ഭാരം കുറയ്ക്കുന്നവർ.
കടലിന്റെ കൈകൾ നീട്ടിത്തിരഞ്ഞു.
കരയോ കരയാൻ കഴിയാതെ നിന്നു.
ഘടികാര സൂചിക്ക് ഹൃദയ താളം.
ഹൃദയത്തിൻ താളം നിലച്ച നേരം..
ആദ്യ ചുവടുകൾ വെയ്ക്കുന്ന ബാല്യം.
ആദ്യ ചുംബനമേൽക്കുന്ന കൗമാരം,
സ്വപ്നങ്ങൾ ചുമക്കുന്ന യൗവ്വനങ്ങൾ..
കൈത്താങ്ങ് തേടുന്ന വാർദ്ധക്യവും..
എല്ലാം തിരകളിൻ കൈതട്ടി വീണു,
കണ്ണും കാഴ്ച്ചയുമില്ലാത്ത തിരകളിൽ.
കരയുവാൻ തുടങ്ങിയ കരയുടെ വായയും,
കടലോ അറിയാതെ മൂടി നിന്നു.
തിരഞ്ഞു നടന്നുവാ തിരകളിൻ കൈകൾ
കണ്ണും കാഴ്ച്ചയുമില്ലാത്ത തിരകൾ..
ഭൂമിയുടെ മറ്റൊരു ഭാഗത്ത് സുനാമിത്തിരകളിൽ
ഓർമ്മയായി തീർന്നവരുടെ ഓർമ്മയ്ക്ക്..
ജനനമരണങ്ങളുടെ മര്‍മ്മമെന്താകുന്നു??
ReplyDeleteകണ്ണും കാഴ്ചയും ഇല്ലാത്ത തിരകള്‍
ReplyDeleteവര്‍ദ്ധിച്ചുകൊണ്ടേ ഇരിക്കുന്നു.
ഒടുങ്ങാത്ത തിരകള്‍ ..
ReplyDeleteഅടങ്ങാത്ത ദുഃഖം
ദൈവം ഇതൊന്നും അറിയുന്നില്ലെന്നുണ്ടോ? കുഞ്ഞുങ്ങളെ പോലും വെറുതെ വിട്ടില്ലല്ലോ!
ReplyDeleteജപ്പാനിൽ സുനാമി ക്രൂരമായി വിഴുങ്ങിയ മനുഷ്യർക്ക് കണ്ണീരിൽ കുതിർന്ന ആാദരാഞ്ജലികൾ!
സുനാമിത്തിരകളിൽ
ReplyDeleteഓർമ്മയായി തീർന്നവര്‍ക്ക് പ്രാര്‍ഥനകളോടെ...
നോവു സഹിക്കാതവൾ പുളഞ്ഞനേരം,
ReplyDeleteദിക്കും ദിശയുമറിയാതെ ഓടി,
കണ്ണും കാഴ്ചയുമില്ലാത്ത തിരകൾ.
ആര്‍ക്കും കാണാന്‍ പറ്റൂല്ല.മനുഷന്‍റെ നിസ്സാഹായാവസ്ഥ. അവന്‍ എത്ര നിസ്സാരന്‍..പ്രകൃതിയുടെ മുമ്പില്‍...
പ്രകൃതി ശക്തിക്ക് മുന്‍പില്‍ നമ്മുടെ അറിവുകളെല്ലാം വിറങ്ങലിച്ചു നില്‍ക്കുന്നത് കാണുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാം എത്ര ചെരുതാനെന്നുള്ള സത്യം മുന്നില്‍ നിന്ന് തുറിച്ചു നോക്കുന്നു. നാം ഒന്നുമല്ല ഈ പ്രപഞ്ചത്തില്‍ എന്ന് വീണ്ടും വീണ്ടും ഓര്മപെടുതുന്നതാണ് ഓരോ ധ്രിശ്യങ്ങളും.പ്രകൃതിയുടെ സംഹാര താണ്ടവം കൊണ്ട് വേദന അനുഭവിക്കുന്ന ജനങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു.ഒപ്പം, ഈ കവിത വളരെ നന്നായി.ആശംസകള്‍.
ReplyDeleteഭീകരമായ മറ്റൊരു മുഖം.
ReplyDeleteഓര്‍മ്മകള്‍ പോലും ഭായാനകം.