Please use Firefox Browser for a good reading experience

Wednesday, 16 March 2011

ഇരട്ടവാലന്റെ വായന

നിറം മങ്ങിയ തടിപാളികൾക്കിടയിൽ,
മണം മറഞ്ഞ പുസ്തകത്താളുകൾക്കിടയിൽ,
പ്രണയകഥകൾക്കിടയിൽ ഞാൻ കണ്ടു,
പനിനീർപ്പൂ ഗന്ധം നിറഞ്ഞ,
വർണ്ണചിത്രങ്ങളലങ്കരിച്ച,
ഒരു പ്രേമലേഖനം.
ഞാനുമതു വായിച്ചു,
വളയിട്ട കൈകൾ വന്നെടുക്കും വരെ..

കാത്തിരുന്ന മറുപടി കാണാത്തത്‌ കൊണ്ടാവാം,
ഞാനിപ്പോൾ ചരിത്ര പുസ്തകങ്ങൾ മാത്രമേ വായിക്കുന്നുള്ളൂ..
ഇവിടെ മാറാലകളുടെ മണം മാത്രം..
വർണ്ണച്ചിത്രങ്ങളുമില്ല, വളകിലുക്കവുമില്ല..
വരണ്ടുണങ്ങിയ മാറാലകൾ മാത്രം..

Post a Comment

10 comments:

  1. വർണ്ണച്ചിത്രങ്ങളുമില്ല, വളകിലുക്കവുമില്ല..
    വരണ്ടുണങ്ങിയ മാറാലകൾ മാത്രം..
    kollam sabu

    ReplyDelete
  2. വരണ്ടുണങ്ങിയ മാറാലകള്‍ മാത്രം.

    കവിത നന്നായി.ആശംസകള്‍.

    ReplyDelete
  3. കവിത നന്നായി.

    ReplyDelete
  4. വായനയില്‍ വേദന കിനിയുന്നു. നന്നായിരിക്കുന്നു.

    ReplyDelete
  5. ഇഷ്ടപ്പെട്ടു.....

    ReplyDelete
  6. മാറാല പിടിക്കാത്ത ഓര്‍മ്മകള്‍ , കവിതയിലെ വേദന എന്റെ മനസ്സിലേക്കും...

    ReplyDelete
  7. ചരിത്രം വായിക്കുന്നതാണ് നല്ലത്

    ReplyDelete
  8. പാവം ഇരട്ട വാലന്‍ ....
    ഇഷ്ടപ്പെട്ടു..

    ReplyDelete