Please use Firefox Browser for a good reading experience

Sunday, 20 March 2011

ബലികാക്ക

ബലിച്ചോറ്‌ കഴിക്കുവാൻ,
ഒരു വെളുത്ത പ്രാവിനേയുമിതു വരെ കണ്ടിട്ടില്ല.

മനസ്സ്‌ കറുത്തിരുന്നത്‌ കൊണ്ടാവാം,
മരിച്ചു കഴിഞ്ഞപ്പോൾ ഒരു കാക്ക പറന്നു പോയി,
എന്റെ നെഞ്ചിൻ കൂട്‌ തുറന്ന്..

എന്റെ ബലിച്ചോറ്‌ തിന്നാൻ വന്നത്‌,
ഒരു ബലികാക്കയായിരുന്നു.
അത്‌ ഞാൻ തന്നെയായിരുന്നു!
ഞാൻ തന്നെ വിളിച്ചു പറഞ്ഞു,
എനിക്ക്‌ മോക്ഷം കിട്ടിയെന്ന്!
ചോറുരുട്ടിയെറിയുന്നതിന്റെ തിരക്കിൽ,
ഞാൻ പറഞ്ഞതാരും കേട്ടില്ല..
എനിക്ക്‌ മോക്ഷം കിട്ടിയത്‌ കൊണ്ട്‌,
വീണ്ടുമത്‌ പറയേണ്ട കാര്യവുമില്ല..

ഞാൻ പറന്നു പോയി..
മോക്ഷം കിട്ടിയവരുടെ ഇടയിലേക്ക്‌..
പറന്നു വന്ന വഴി ഞാനപ്പോൾ മറന്നു പോയിരുന്നു..

Post a Comment

6 comments:

  1. കവിത കൊള്ളാട്ടോ.ഉഷാര്‍...

    ReplyDelete
  2. നന്നായിരിക്കുന്നു...
    നന്മകള്‍..

    ReplyDelete
  3. മോക്ഷം കിട്ടിയവര്‍ പറന്നു പോയി

    ReplyDelete
  4. നന്മയും തിന്മയും
    ആരു നിശ്ചയിക്കുന്നു അല്ലെ ?
    ജീവിതത്തിനു ശേഷം ...
    ചിന്തിപ്പിക്കുന്ന വരികള്‍ .....

    ReplyDelete
  5. ദേഹിയെയും ദേഹത്തെയും പറ്റി ഇതിലപ്പുറം എന്ത് പറയാന്‍... വളരെ നന്നായിട്ടുണ്ട് ഓരോ കവിതയും നന്ദി സാബു.

    ReplyDelete