Please use Firefox Browser for a good reading experience

Thursday, 17 March 2011

ജീവിതം

ജീവിതം സൂര്യനുദിക്കുന്നതു പോലെയാണ്‌..
അതിനു വേഗത്തിലോ, സാവധാനത്തിലോ ആകാൻ കഴിയില്ല.
മഴ പെയ്യും പോലെയാണത്‌.
എപ്പോൾ പെയ്യണമെന്നും, എങ്ങനെ പെയ്യണമെന്നും..
മഴയ്ക്കു മാത്രമുള്ള അറിവാണ്‌.
വെയിൽ വീഴും പോലെയാണ്‌.
എവിടെ വീഴുമെന്നും, എത്ര വെയിൽ വീഴണമെന്നും..
അതു പുഴ പോലെയാണ്‌.
ഒഴുകുന്ന വഴിയും, എത്തി ചേരുന്ന ലക്ഷ്യവും പുഴയ്ക്ക്‌ സ്വന്തം.
അതു ചെറിയ തെന്നൽ പോലെയാണ്‌.
എവിടെ നിന്നോ വന്ന്, എങ്ങോട്ടോ പോകും.
ആരുമറിയാതെ, ആരാലുമോർക്കാതെ..

അതു പ്രേമം പോലെയാണ്‌.
എങ്ങനെ തുടങ്ങിയെന്നോ, എവിടെയെത്തിക്കുമെന്നോ...

ഉത്തരമില്ലാത്തെ ചോദ്യങ്ങളാണ്‌..
അറിവിനപ്പുറത്തുള്ള അജ്ഞതയാണ്‌.
ആരുമറിയാതെ പോകുന്ന അജ്ഞത മാത്രം..

അതറിയുകയോ, അനുഭവിക്കുകയോ ചെയ്യുക..അതൊരു ഭാഗ്യം മാത്രം..

15,473

Post a Comment

7 comments:

  1. അതറിയുകയോ,അനുഭവിക്കുകയോ ചെയ്യുക.നന്നായിട്ടുണ്ട്.ആശംസകള്‍.

    ReplyDelete
  2. 'അതറിയുകയോ, അനുഭവിക്കുകയോ ചെയ്യുക..അതൊരു ഭാഗ്യം മാത്രം..'
    തീര്‍ച്ചയായും...

    ReplyDelete
  3. ഇത്തരം കവിതകൾ എന്നെ താങ്കളുടെ ആരാധകനാക്കി മാറ്റുമോ എന്ന് ഞാൻ ഭയക്കുന്നു. അല്ലെങ്കിൽ ഒരു അസൂയാലു! ഇതിനപ്പുറം ഇതുൾപ്പെടെ താങ്കളുടെ കവിതകളെപ്പറ്റി എനിക്കൊന്നും പറയാനാകില്ല. മനസിലാക്കാൻ പ്രയാസമുണ്ടാക്കുന്നില്ല എന്നതിന് പ്രത്യേകം ഒരു അഭിനന്ദനം! ആശംസകൾ!

    ReplyDelete
  4. ഉന്നൈ എണ്ണിപ്പാര്‍ക്കയില്‍ കവിതൈ കൊട്ടുതേ....

    ജീവിതത്തെയും പ്രണയത്തെയും ഒക്കെ ചിന്തിക്കുമ്പോള്‍ കവിത പെയ്യുകയാണോ?

    ReplyDelete
  5. ലളിതം!
    സുന്ദരം!!
    ഈ കവിത...

    ReplyDelete
  6. അതേ,..ഈ മണ്ണിൽ ജീവിക്കാൻ കഴിയുക എന്നത് ഒരു മഹാഭാഗ്യം തന്നെയാണൂ..
    ലളിതമായ ശൈലിയിൽ മനോഹരമായ കവിത
    അഭിനന്ദനങ്ങൾ

    ReplyDelete
  7. ജീവിതം, അറിവിനപ്പുറത്തുള്ള
    അജ്ഞതയാണ്‌... വാസ്തവം!
    നന്നായിരിക്കുന്നു. ആശംസകള്‍ ...

    ReplyDelete