Please use Firefox Browser for a good reading experience

Wednesday, 16 March 2011

ചിലന്തി വലകൾ

എന്റെ വാച്ചിലെ സൂചികൾ തിരിച്ചാണ്‌ കറങ്ങുന്നത്‌
എന്നെ സമയം പിന്നിലേക്ക്‌ വലിച്ചിഴച്ചു കൊണ്ടോടുന്നു..
ഞാൻ മുന്നിലേക്കുള്ള പാത കാണുന്നില്ല..
എനിക്ക്‌ മുന്നിലേക്ക്‌ നോക്കുവാൻ തോന്നുന്നുമില്ല..

ഒരു തുരങ്കത്തിൽ നിന്ന്,
പുക തുപ്പി കൊണ്ട്‌ പുറത്ത്‌ വരുന്ന തീവണ്ടി പോലെ,
ഞാൻ ഭൂത കാലത്തേക്ക്‌ പ്രവേശിക്കുന്നു..

അവിടെ നിറയെ ചിലന്തി വലകളുണ്ട്‌..
ചിലന്തി ഉപേക്ഷിച്ച്‌ പോയ വലിയ വലകൾ..
അവിടെ ഞാൻ സ്വയം കുടുങ്ങി കിടക്കുന്നു..
എനിക്കു ചുറ്റും ദൃശ്യങ്ങൾ ചിറകു വെച്ച്‌ പറന്നു നടക്കുന്നു
എന്നെ തൊട്ട്‌ കൊണ്ട്‌..
എനിക്കവയെ കാണാം, സ്പർശിക്കുകയും,
ഗന്ധം അനുഭവിക്കുകയും, ശബ്ദങ്ങൾ കേൾക്കുകയും ചെയ്യാം..

അവിടെ ഞാൻ കണ്ണുകളടച്ച്‌ കുടുങ്ങി കിടക്കുന്നു..
കണ്ണുകളടച്ച്‌  എല്ലാം കണ്ടു കൊണ്ട്‌..

Post a Comment

6 comments:

  1. ഇഷ്ടപ്പെട്ടു.......

    ReplyDelete
  2. തരിച്ചു പോകലിന്റെ കാവ്യ ബിംബങ്ങള്‍ കൊള്ളാം

    ReplyDelete
  3. കൊള്ളാം ....

    ReplyDelete
  4. വല പൊട്ടിച്ച് പുറത്തുവരൂ. എന്നിട്ട് സ്വാതന്ത്ര്യത്തെപ്പറ്റി പാടൂ.

    ReplyDelete
  5. പിന്നോട്ടുള്ള പാതയില്‍
    ഓര്‍മ്മകള്‍ മാത്രം.മുന്നോട്ടുള്ള
    പാത എങ്ങോട്ട് എന്ന് അറിവുമില്ല
    നശ്വരത തിരിച്ചു അറിയുന്ന
    നിമിഷം അനശ്വര പാതയില്‍
    നാം എത്തിക്കഴിയും .പിന്നെ
    മുന്നോട്ടും ഇല്ല പിന്നോട്ടുമില്ല ..
    ഈ കവിതയുടെ ആശയം ഇഷ്ടപ്പെട്ടു ..
    ആശംസകള്‍.

    ReplyDelete