Please use Firefox Browser for a good reading experience

Friday, 18 March 2011

കുട

വീടു പുതുക്കി പണിയണം.
തട്ടിൻപുറത്തെ പഴകി ദ്രവിച്ച തടിയിൽ,
ശീല കീറിയ, തുരുമ്പിച്ച, പിടി നഷ്ടപ്പെട്ട ഒരു കുട കണ്ടു...
നിറം മങ്ങിയിരിക്കുന്നു..
എനിക്കായി ഒരു വൈകുന്നേരം അച്ഛൻ കൊണ്ടു വന്ന കുട..
എനിക്കച്ഛനെ കാണാം.
എനിക്കെന്റെ മുഖം കാണാൻ കഴിയുന്നില്ല.
ഞാൻ സന്തോഷിച്ചിട്ടുണ്ടാവും..
എല്ലാപേരെയും കാണിച്ചിട്ടുണ്ടാവും..
മഴയത്ത്‌ കൂട്ടുകാരുമൊത്ത്‌ കുട ചൂടി നടന്നിട്ടുണ്ടാകും.
കുടയ്ക്കുള്ളിൽ മഴയുടെ ശബ്ദം കേട്ടിട്ടുണ്ടാകും..

'നീയെന്താ ആ കുടേം പിടിച്ചിരിക്കുന്നേ?..താഴയിട്‌!
തുരുമ്പ്‌ കൊണ്ട്‌ സെപ്റ്റിക്കാവണ്ട..'

ഞാൻ കുട താഴേയ്ക്ക്‌ ഇട്ടിട്ടുണ്ടാവും..
ഓർക്കുന്നില്ല..
ആ തുരുമ്പിച്ച കുട ഞാൻ മറന്നു പോയിരിക്കുന്നു..

Post a Comment

8 comments:

  1. പഴയ ഓർമ്മകൾ നന്നായിരിക്കുന്നു.

    ReplyDelete
  2. കുടയ്ക്കൊപ്പം തുരുമ്പിച്ച ഓര്‍മകളും ....
    നന്നായിരിക്കുന്നു ......

    ReplyDelete
  3. ഓര്‍മ്മകള്‍ക്ക് തുരുമ്പു പിടിക്കുമോ,കുടയ്ക് തുരുമ്പു പിടിച്ചാലും. നല്ല പോസ്റ്റ്‌.

    ReplyDelete
  4. തുരുമ്പ് പിടിച്ചതൊന്നും കൂട്ടിവയ്ക്കേണ്ട..കളഞ്ഞേക്കൂ എന്നല്ലേ നവലോകം പറയുന്നത്?

    ReplyDelete
  5. ഓര്‍മകളും കുടയും തുരുമ്പിച്ചു പോയി..

    ReplyDelete
  6. എനിക്ക് അച്ഛനെ കാണാം.എന്‍റെ മുഖം
    കാണാന്‍ കഴിയുന്നില്ല.!!!
    കുടയുടെ ഓര്‍മകളിലൂടെ സ്വന്തം മുഖം
    തേടുന്ന മകന്‍...കൊള്ളാം....

    ReplyDelete