Please use Firefox Browser for a good reading experience

Thursday, 31 March 2011

ചരിത്രം


ചരിത്രം കണ്ടത്‌ സൂര്യൻ മാത്രമാവാം.
കണ്ടില്ലേ ചുവന്ന കണ്ണുമായി,
എന്നും മടങ്ങി പോകുന്നത്‌?.

ചരിത്രമെഴുതി വെച്ചിരിക്കുന്നത്‌,
മറവിയുടെ പുസ്തകത്തിലാണ്‌.
ചിലർ, ചിലപ്പോഴത്‌ തുറന്ന് നോക്കും.
അവിടെ യുദ്ധങ്ങളും വിജയങ്ങളുമുണ്ട്‌.
ഉദയങ്ങളും, അസ്തമയങ്ങളും.
പ്രണയവും, പ്രതികാരവുമുണ്ട്‌.
കുറ്റവും കുറ്റബോധവും..

ജനനവും മരണവും..പിന്നെ,
അതിനിടയിൽ തിരുകി വെച്ച ജീവിതവും..
ശബ്ദം കൊണ്ട്‌ ചരിത്രം സൃഷ്ടിച്ചവർ.
നിശ്ശബ്ദത കൊണ്ട്‌ ചരിത്രമായവർ.

ഒരിക്കലും പൂർത്തിയാവാത്ത പുസ്തകം..
എന്നും എഴുതപ്പെട്ടു കൊണ്ടിരിക്കുന്ന പുസ്തകം.
അതിൽ നീയും ഞാനും കഥാപാത്രങ്ങൾ!
അഭിമാനിക്കുക, നിന്റെ പേരും എഴുതപ്പെട്ടതിൽ!
മറവിയുടെ പുസ്തകമാണെങ്കിൽ കൂടിയും..

Post a Comment

9 comments:

  1. മറക്കുവാനോര്‍മ്മ കൊടുത്തവര്‍ നമ്മള്‍...

    ReplyDelete
  2. ചരിത്രം കണ്ട് വിഷമിച്ചിട്ടണോ സൂര്യന്റെ കണ്ണ് ചുമക്കുന്നത്?

    ആ പ്രയോഗം വല്ലതെ ഇഷ്ടപ്പെട്ടു...

    ReplyDelete
  3. “ഭാസ്കരന്‍“ എല്ലാറ്റിനും സാക്ഷി

    ReplyDelete
  4. ശബ്ദം കൊണ്ട്‌ ചരിത്രം സൃഷ്ടിച്ചവർ.
    നിശ്ശബ്ദത കൊണ്ട്‌ ചരിത്രമായവർ.
    അഭിമാനിക്കുക, നിന്റെ പേരും എഴുതപ്പെട്ടതിൽ!
    മറവിയുടെ പുസ്തകമാണെങ്കിൽ കൂടിയും.....
    നന്നായിരിക്കുന്നു...നന്ദി.

    ReplyDelete
  5. കൊള്ളാം... നന്നായിട്ടുണ്ട്..
    അപ്പൊ അതാണല്ലേ സൂര്യന്‍ ചുവക്കുന്നത്!:)

    ReplyDelete
  6. ഒരിക്കലും പൂർത്തിയാവാത്ത പുസ്തകം..
    എന്നും എഴുതപ്പെട്ടു കൊണ്ടിരിക്കുന്ന പുസ്തകം.
    അതിൽ നീയും ഞാനും കഥാപാത്രങ്ങൾ!
    അഭിമാനിക്കുക, നിന്റെ പേരും എഴുതപ്പെട്ടതിൽ!
    മറവിയുടെ പുസ്തകമാണെങ്കിൽ കൂടിയും..

    നല്ല കവിത

    ReplyDelete
  7. sooryan.ennum choodum
    theeyum...manushyanum...

    ReplyDelete
  8. ഒരിക്കലും പൂർത്തിയാവാത്ത പുസ്തകം..
    എന്നും എഴുതപ്പെട്ടു കൊണ്ടിരിക്കുന്ന പുസ്തകം.
    അതിൽ നീയും ഞാനും കഥാപാത്രങ്ങൾ!

    ReplyDelete