Please use Firefox Browser for a good reading experience

Tuesday, 12 April 2011

നാം കബിളിപ്പിക്കപ്പെട്ടു!

ഞാൻ കബിളിപ്പിക്കപ്പെട്ടു.
ഞാൻ മാത്രമല്ല, നാമെല്ലാം.
ആരാ പറഞ്ഞത്‌ പഴുത്തില വീഴുമ്പോൾ,
പച്ചില ചിരിക്കുമെന്ന്?
ഞാനോരടക്കം പറയാം..ശ്ശ്‌....
അതു കള്ളമാണ്‌..
കണ്ടില്ലേ ഇളം നിറമുള്ള പച്ചിലകൾ,
പഴുത്തിലകൾ വീഴുന്നത്‌ കണ്ട്‌,
പകച്ച്‌, വിളർത്ത്‌ നിൽക്കുന്നത്‌?
പച്ചിലകൾ ചിരിക്കുകയാവില്ല.
ഭയന്ന്, നിലവിളിക്കുകയാവാം.
ഒരു പക്ഷെ..സമനില തെറ്റി,
ചിരിക്കുകയാണെങ്കിലോ?
ആവണം..അതാവണം സത്യം.

Post a Comment

5 comments:

  1. അതെ... ഇത് തന്നെയാവും സത്യം ...

    ReplyDelete
  2. ഉം...അതും വാസ്തവം....പഴുത്തില വീഴുമ്പോ എല്ലാരും കാണുന്നു..പച്ചിലയുടെ വീഴ്ച കണ്ടില്ലെന്നു നടിക്കയാവാം....

    ReplyDelete
  3. സമനില തെറ്റാതിരുന്നാൽ മതി

    ReplyDelete
  4. ആവോ ആര്‍ക്കറിയാം? പച്ചിലയ്ക്ക് നാവില്ലല്ലോ!!!

    ReplyDelete
  5. ഇത് നല്ല ബുദ്ധി ഉള്ള പച്ചില ...
    മറ്റുള്ളവ പഴയത് പോലെ
    ചിരിക്കും ..!!

    ReplyDelete