Please use Firefox Browser for a good reading experience

Thursday, 7 April 2011

പുൽക്കൊടിയുടെ പ്രണയം


ഒരു മഞ്ഞിൻ തുള്ളിയെ പ്രണയിച്ച പുൽക്കൊടി,
ഒരു പകൽ മാത്രമാ പ്രണയമെന്നറിഞ്ഞുവോ?

ഇളവെയിൽ വീണു, തിളങ്ങുമാ തുള്ളിയെ,
ഹൃദയത്തിനോടവൻ ചേർത്തു വെച്ചു.

പുലരിയിലിളവെയിലേൽക്കുവാൻ ഞാനന്നു,
വെറുതെ നടന്നുവെൻ തൊടിയിലൂടെ..

അറിഞ്ഞില്ല ഞാനെന്റെ പാദത്തിലമരുന്ന,
പ്രണയത്തിൽ മുങ്ങിയ പുൽക്കൊടിത്തുമ്പിനെ..

ഒരു കാറ്റ്‌ വന്നെന്റെ ചെവിയിലായോതി,
അറിയാതെ ചെയ്തയെൻ അപരാധമെല്ലാം.

ഒരു പ്രേമ ഹൃദയം, തകർന്നയാ വാർത്ത കേട്ട-
റിയാതെ പൊഴിഞ്ഞുവെൻ കണ്ണുനീർത്തുളികൾ..


Post a Comment

15 comments:

  1. കവിത മനോഹരം..മഞ്ഞുതുള്ളി പോലെ...

    ReplyDelete
  2. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ.

    ReplyDelete
  3. കവിത സുന്ദരമായിരിയ്ക്കുന്നു.

    ReplyDelete
  4. കവിത എഴുതുമ്പോൾ സ്വയം കഥാപത്രമായി മാറണം. എന്നു കരുതി സ്വന്തം കഥയാണെന്നാരും വിശ്വസിക്കില്ല. ഇവിടെ വിശദീകരണത്തിന്റെ ആവശ്യമൊന്നുമില്ല.
    നല്ല കവിത.

    ReplyDelete
  5. അതെ... പ്രണയം
    മഞ്ഞുതുള്ളിയെ പ്രണയിച്ച പുൽക്കൊടിയെ പോലെ തന്നെയാണ് കേട്ടൊ ഭായ്

    ReplyDelete
  6. എല്ലാ പ്രണയവും അങ്ങിനെ ആയിക്കൊള്ളണം എന്നില്ലല്ലൊ അല്ലെ.. പക്ഷെ കവിത നന്നായീട്ടോ..ആശംസകൾ

    ReplyDelete
  7. പ്രണയം വിഷയമാവുമ്പോള്‍ വേദനയും കടന്നുവരും. നല്ല കവിത.

    ReplyDelete
  8. വിശദീകരണത്തിന്‍റ ആവശ്യമില്ല. മനോഹരം.സുന്ദരം

    ReplyDelete
  9. ആ മഞ്ഞുതുള്ളിയെക്കാള്‍, പ്രണയത്തേക്കാള്‍ ... സുന്ദരം.. ഈ വരികള്‍..
    ഒത്തിരിയേറെ ഇഷ്ടമായി ഈ വരികള്‍..
    പ്രേമം, വിരഹം, കുറ്റബോധം.. ഹോ!!

    ReplyDelete
  10. മഞ്ഞുതുള്ളിപോലെ സുന്ദരം...

    ആശംസകള്‍

    ReplyDelete
  11. കള്ളത്തരം പറയരുത്‌ട്ടോ...(Last stanza).

    ReplyDelete
  12. അറിയാതെയെത്രയോ പ്രണയങ്ങൾ ചവിട്ടിയരക്കപ്പെടുന്നു...എന്നാലും ഈ ലോകത്തിൽ പ്രണയം മരിക്കുന്നില്ലാ...പുൽക്കൊടിതുമ്പുകൾ മഞ്ഞുതുള്ളിയെ പ്രണയിച്ചു കൊണ്ടേയിരിക്കും....നല്ല വരികൾ....

    ReplyDelete
  13. ചിന്തകള്‍ സ്പഷ്ടമാണ് . ലളിതം . പക്ഷെ ഒരു ചെത്തിമിനുക്കലിന്റെ അഭാവം !!!

    ReplyDelete