Please use Firefox Browser for a good reading experience

Wednesday, 13 April 2011

സൃഷ്ടാവിന്റെ ദയ

അയാൾ വഴിവക്കിൽ വിറ്റത്‌ ദൈവങ്ങളെയാണ്‌!
അല്ല, ദൈവരൂപമുള്ള ശിൽപങ്ങളെ.
വിശപ്പ്‌..അതായിരുന്നു കാരണം.
സൃഷ്ടിച്ചവനെ വിറ്റ്‌ വിശപ്പടക്കുവാൻ,
അവനെ തോന്നിപ്പിച്ചതും സൃഷ്ടാവ്‌ തന്നെ!
എന്തു വിരോധാഭാസം! എത്ര വിചിത്രം!
ഒരു പക്ഷെ..
വാങ്ങുവാൻ വിശ്വാസികളെ സൃഷ്ടിച്ചതും,
ഇതേ കാരണാത്താലാവാം! 

Post a Comment

17 comments:

  1. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും,,,

    ReplyDelete
  2. >>> എന്തു വിരോധാഭാസം! എത്ര വിചിത്രം! <<<

    ReplyDelete
  3. അത് ശരിയാവണം. എന്നിട്ടാണ് സ്രഷ്ടാവ് സദാ കണ്ണും ചിമ്മി കളി കാണുന്നത്.

    ReplyDelete
  4. വില്‍ക്കാന്‍ കഴിയുന്ന ദൈവങ്ങള്‍!? നല്ല ചിന്ത. നന്നായിട്ടുണ്ട്..

    ReplyDelete
  5. എല്ലാം അവന്റെ കളികൾ......

    ReplyDelete
  6. ദൈവങ്ങള്‍ തന്നെ സാക്ഷി......

    ReplyDelete
  7. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവം ഇരിക്കുന്നു...

    ReplyDelete
  8. സൃഷ്ടിച്ചവനെ വിറ്റ്‌ വിശപ്പടക്കുവാൻ,
    അവനെ തോന്നിപ്പിച്ചതും സൃഷ്ടാവ്‌ തന്നെ!

    ReplyDelete
  9. നല്ല സൃഷ്ട്ടിക്ക് എന്നും ആരാധകരുണ്ടാകും...
    ഈ സൃഷ്ടി പോലെ....

    ReplyDelete
  10. വയര്‍ ആണ് പ്രശ്നം

    ReplyDelete
  11. അതെ... എല്ലാം സൃഷ്ടാവിന്‍റെ ദയ!

    ReplyDelete
  12. അവനറിയാതെ ഒന്നും സംഭവിക്കുന്നില്ല....!

    ReplyDelete
  13. ‘വാ കീറിയ ദൈവം ഇരയും വച്ചിട്ടുണ്ടാകും..!!‘

    ReplyDelete
  14. ദൈവത്തിന്‍റെ പര്യായം തന്നെ ദയ..
    കവിത വളരെ ഹൃദ്യം.

    ReplyDelete
  15. സൃഷ്ടിച്ചവനെ വിറ്റ്‌ വിശപ്പടക്കുവാൻ,
    അവനെ തോന്നിപ്പിച്ചതും സൃഷ്ടാവ്‌ തന്നെ!
    അതെ വിരോധാഭാസം തന്നെ.

    ReplyDelete