Please use Firefox Browser for a good reading experience

Saturday, 9 April 2011

പ്രകാശത്തിന്റെ നിറം


പ്രകാശത്തിനു നിറം വെളുപ്പെന്നൊരു കൂട്ടർ.
നിറമില്ലെന്നു മറ്റു ചിലർ.
കാഴ്ച്ചയ്ക്ക്‌ പ്രകാശമവശ്യമെന്നു ചിലർ.
പ്രകാശത്തെ കാണുവാൻ നിറങ്ങളവശ്യമെന്നും,
നിറങ്ങളില്ലാതെ പ്രകാശമില്ലെന്നും.

സ്വപ്നങ്ങൾക്ക്‌ നിറമെങ്ങനെയെന്നു ചോദ്യം.
സ്വപ്നങ്ങളിൽ പ്രകാശമില്ലെന്നും.

ഒടുവിലൊരാൾ വന്നു പറഞ്ഞു,
പ്രകാശത്തിന്റെ നിറം കറുപ്പാണ്‌!
ഇരുട്ടിലുമെല്ലാം കാണാമെന്നും!
അയാളുടെ സ്വപ്നങ്ങൾക്ക്‌ നിറമുണ്ടായിരുന്നു.
ആരും കാണാത്ത കാഴ്ച്ചകളയാൾ കണ്ടിരുന്നു.
കാഴ്ച്ചയ്ക്ക്‌ ശബ്ദമുണ്ടെന്നുമയാൾ.

അയാൾ അന്ധനായിരുന്നു..

Post a Comment

10 comments:

  1. ഇപ്പോൾ എനിക്കും ഒരു സംശയം,,,
    പ്രകാശത്തിന് നിറം ഉണ്ടോ?

    ReplyDelete
  2. പ്രകാശത്തിനു നിറമില്ല... അല്ലേ..?
    എന്തായാലും സ്വപ്നത്തിന്‌ നിറമുണ്ടായേ പറ്റൂ.

    ReplyDelete
  3. "സ്വപ്നങ്ങൾക്ക്‌ നിറമെങ്ങനെയെന്നു ചോദ്യം".

    ഉത്തരം..സ്വപ്നങ്ങള്‍ക്ക് ഏഴു വര്‍ണം...

    ഈ കവിത പോലെ ലളിതം.

    ReplyDelete
  4. സ്വപ്നങ്ങൾക്ക് നിറമുണ്ട് പ്രകാശവും....ഇരുട്ടിനും കണ്ണുണ്ട്...അന്ധന്റെ കണ്ണ്...നന്നായീട്ടോ

    ReplyDelete
  5. വര്‍ണ്ണസ്വപ്നങ്ങള്‍

    ReplyDelete
  6. നിരമില്ലാത്തവര്‍ക്ക് എന്ത് വര്‍ണ്ണം....?

    ReplyDelete
  7. അന്ധന്റെ കണ്ണുകള്‍ക്ക്‌ കാഴ്ച
    ഉണ്ട് .അവന്റെ പ്രകാശം ദീപ്തവും .
    ആശംസകള്‍...

    ReplyDelete
  8. പ്രകാശത്തിനു നിറമില്ല

    ReplyDelete
  9. പ്രകാശത്തിന്‍റെ നിറം 'വെളിച്ച'മല്ലേ..?
    പൊട്ടന്‍ ചോദ്യം അല്ലെ...

    ReplyDelete
  10. പാവം അയാള്‍ ... :(

    ReplyDelete