ഹൃദയ ശൂന്യൻ
അയാൾ
ഹൃദയ രഹസ്യം പഠിക്കുവാൻ,
ഹൃദയം കീറി മുറിച്ചവനാണ്.
ഒടുവിൽ
ജീവിത രഹസ്യം പഠിക്കാനും,
അതു തന്നെയയാൾ ചെയ്തു.
എന്നാൽ
കീറി മുറിച്ച ജീവിതം
ശൂന്യമെന്നറിയുമ്പോഴേക്കും,
അയാളുടെ ഹൃദയം നിലച്ചിരുന്നു.
മരുഭൂമിയിൽ ജീവിക്കുന്നവർ
അവർക്കിടയിൽ വലിയൊരു മരുഭൂമിയുണ്ടായിരുന്നു.
അവർ തമ്മിൽ തിരഞ്ഞു നടന്നു.
ഇടയ്ക്ക് ചില മരീചികകളിൽ അവർ കണ്ടുമുട്ടികാണും.
അവിടെ വെച്ചവർ
സംസാരിക്കുകയും, ചിരിക്കുകയും, കരയുകയും, പ്രണയം കൈമാറുകയും ചെയ്തിരിക്കും.
അത്രയേയുള്ളൂ..
മരീചികകളിൽ വെച്ച് മാത്രം കാണുന്നവരായി മാറി കഴിഞ്ഞിരുന്നു അവർ.
ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞവ
എന്റെ ഓർമ്മകൾ വിളറി വെള്ളുത്തിരിക്കുന്നു.
അവയിൽ ചിലതെല്ലാം തലയോട്ടിയിലൂടെ,
എന്റെ തലനാരുകളെ വെളുപ്പിച്ച് പുറത്ത് കടക്കുവാൻ ശ്രമിച്ചു.
ഇതറിയാതെ ഞാനവയെ കറുപ്പിച്ചു കളഞ്ഞു.
ഇപ്പോൾ ഓർമ്മകളെല്ലാം ഇരുട്ടിലാണ്.
ഇരുട്ടിൽ കിടക്കുന്ന ഓർമ്മകൾ, അവിടെ തന്നെ കിടക്കട്ടെ.
എനിക്ക് ശേഖരിക്കുവാൻ നിറമുള്ള കാഴ്ച്ചകൾ മുന്നിലുണ്ടല്ലോ.
കണ്ടു കഴിഞ്ഞ് അവയെയും ഞാൻ ഇരുട്ടിലേക്ക് വലിച്ചെറിയും.
പകുത്ത് വെച്ചവ
ചിലരുടെ ജീവിതം അങ്ങനെയാണ്.
അതു രണ്ടായി പകുത്തു വെച്ചിരിക്കും.
അതിനിടയിൽ പ്രണയമെന്നോ, വിരഹമെന്നോ, വിവാഹമെന്നോ, മരണമെന്നോ എഴുതി വെച്ചിട്ടുണ്ടാവും.
അതിനു മുമ്പും പിമ്പും അവർക്ക് പകുത്ത് വെയ്ക്കാൻ പാകത്തിൽ ഒരു വലിയ സംഭവവും ഉണ്ടായിട്ടുണ്ടാവില്ല.
തെറ്റിദ്ധാരണ
നിഷ്ക്കളങ്കനായ, ഒരു സ്വപ്നജീവിയുടെ പ്രതികരണം അങ്ങനെയാവാം.
അയാൾ കയറിൽ കിടന്ന്, കാലിട്ടടിച്ച്,
കഴുത്തിലെ ശ്വാസം അടച്ച് പിടിച്ച് യാത്രയാകും.
പ്രശ്നങ്ങളും, പ്രതീക്ഷകളുമില്ലാത്ത ലോകമാവും,
അയാൾ സ്വപ്നം കണ്ടിട്ടുണ്ടാവുക.
അതു ലഭിച്ചുവെന്നോ, സംതൃപ്തനായിരിക്കുന്നുവേന്നോ,
പിന്നീടാരും അറിയില്ല.
അങ്ങനെ മറഞ്ഞ് നിൽക്കുന്ന അയാൾ
ഒരു വിജയിയോ, പരാജിതനോ ആവാം.
എങ്കിലും സ്വയം താൻ വിജയിച്ചുവെന്ന്
അയാൾ ഒരു നിമിഷമെങ്കിലും വിശ്വസിച്ചിട്ടുണ്ടാവും.
കയറിൽ അവസാനത്തെ പിടച്ചിലിനു മുൻപ്.
ചിലപ്പോൾ..അതയാളുടെ
വെറുമൊരു തെറ്റിദ്ധാരണ മാത്രമാവും.
നല്ല ഗവിതകള്‍!
ReplyDeleteകൂടുതല്‍ ഇഷ്ടമായത് ഹൃദയശൂന്യനാണ്!
www.chemmaran.blogspot.com
എന്നാൽ
ReplyDeleteകീറി മുറിച്ച ജീവിതം
ശൂന്യമെന്നറിയുമ്പോഴേക്കും,
അയാളുടെ ഹൃദയം നിലച്ചിരുന്നു.
ഇതെല്ല്ലാം കവിതകൾ തന്നെയാ കേട്ടൊ സാബു
ഹൃദയശൂന്യാ...നല്ല കുറുംകവിതകള്‍
ReplyDeleteഇതെല്ലാം നല്ല കവിതയാണ്..എനിയ്ക്കേറ്റഴും ഇഷ്ടപ്പെട്ടത്.
ReplyDeleteഅവർക്കിടയിൽ വലിയൊരു മരുഭൂമിയുണ്ടായിരുന്നു.
അവർ തമ്മിൽ തിരഞ്ഞു നടന്നു.
ഇടയ്ക്ക് ചില മരീചികകളിൽ അവർ കണ്ടുമുട്ടികാണും.
അവിടെ വെച്ചവർ
സംസാരിക്കുകയും, ചിരിക്കുകയും, കരയുകയും, പ്രണയം കൈമാറുകയും ചെയ്തിരിക്കും.
അത്രയേയുള്ളൂ..
മരീചികകളിൽ വെച്ച് മാത്രം കാണുന്നവരായി മാറി കഴിഞ്ഞിരുന്നു അവർ.
കീറി മുറിച്ച ജീവിതം
ReplyDeleteശൂന്യമെന്നറിയുമ്പോഴേക്കും,
അയാളുടെ ഹൃദയം നിലച്ചിരുന്നു.
ഇടയ്ക്ക് ചില മരീചികകളിൽ അവർ കണ്ടുമുട്ടികാണും.
അവിടെ വെച്ചവർ
സംസാരിക്കുകയും, ചിരിക്കുകയും, കരയുകയും, പ്രണയം കൈമാറുകയും ചെയ്തിരിക്കും.
അത്രയേയുള്ളൂ..
മരീചികകളിൽ വെച്ച് മാത്രം കാണുന്നവരായി മാറി കഴിഞ്ഞിരുന്നു അവർ.
എന്നെ ആകർഷിച്ച വരികൾ...ആശംസകൾ