Please use Firefox Browser for a good reading experience

Sunday, 24 April 2011

വിരിയുന്ന കവിതകൾ

കവിതയും പൂക്കളും ഒരു പോലെയാണ്‌.
വിരിയും നിമിഷമൊരു രഹസ്യമാണ്‌.
തൊടിയിൽ വിരിയുന്നു പൂക്കളെല്ലാം,
മനസ്സിൽ വിടരുന്നു കവിതയെല്ലാം.

ഓരോ ദലവുമൊരു വരിയായി മാറും.
ആ പുഷ്പ ഗന്ധമൊരു ഈണമായി മാറും.
ഉള്ളിലെ മധുരമൊരു ഭാവമായി മാറും.
ആ പൂക്കളൊക്കെയും കവിതയായി മാറും..

ഓരോ കവിതയും, ഒരു പുഷ്പമാണ്‌!
അവയെല്ലാമെഴുതും കവിയെന്റെ ഗുരുവും.

Post a Comment

4 comments:

  1. കവിതയേയും പുഷ്പത്തേയും ഉപമിച്ചത് നന്നായിരിക്കണൂ...ഞാനിതാ തേങ്ങയുടച്ചൂട്ടോ കമെന്റി

    ReplyDelete
  2. നല്ല വരികള്‍ !!

    ReplyDelete
  3. പത്തുമണിപ്പൂവ്
    നാലുമണിപ്പൂവ്

    ReplyDelete
  4. കവിത നന്നായിട്ടുണ്ട്,... നല്ല വരികൾ.......എല്ലാ ഭാവുകങ്ങളും നേരുന്നു...

    ReplyDelete