Please use Firefox Browser for a good reading experience

Tuesday, 8 February 2011

അവൾ

അവൾ..അവൾ മാത്രം.
അവൾ ഒറ്റയ്ക്കായിരുന്നു.
അവൾ കാട്ടിലൂടെ നടന്നു.
ഇരുട്ടവളെ പിൻതുടർന്നു.
അവൾ ഒറ്റയ്ക്കായിരുന്നു.
ഇരുട്ടവളെ വലിച്ചിഴച്ചു.
അവൾ നിശ്ചലയായി.
അവൾ നിർജ്ജീവമായി.
ഇരുട്ടവളെ പ്രാപിച്ചു.
അവൾ..പിഞ്ചി പോയൊരു തുണി കഷ്ണം.
കാടു മാത്രം കണ്ടു എല്ലാം.
കാട്‌ അലറി വിളിച്ചു..
പുഴ പുളഞ്ഞൊഴുകി..
കാട്ടിലവൾ ഒറ്റയ്ക്ക്‌ കിടന്നു.
കരിയിലകളവളെ മൂടി പുതച്ചു.
കാടവളെ പുതച്ചുറക്കി.

പകലവളെ തേടി വന്നു..
കാറ്റവളെ കാട്ടി കൊടുത്തു.
അവൾ ഒറ്റയ്ക്കായിരുന്നു
നിശ്ചലം നിർജ്ജീവമായിരുന്നു.
വെളുത്ത കാക്കകൾ കൈയൊഴിഞ്ഞു..
കാക്കി കാക്കകൾ വട്ടം പിടിച്ചു.

ഒടുവിലവൾ അവളെ ഉപേക്ഷിച്ചു.
കരിയിലകൾ ചുറ്റും ചിതറി കിടന്നു.
കാറ്റവളെ കാണാതെ മാറി നിന്നു.

അവൾ ഉണർന്നു കാട്ടിലൂടെ നടന്നു
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്‌..
അവളപ്പോഴും ഒറ്റയ്ക്കായിരുന്നു.

കാട്ടിൽ മറ്റെവിടെയോ ഇരുട്ടിഴഞ്ഞു..
മറ്റൊരുവളെ പിൻതുടർന്ന്..
അവളും ഒറ്റയ്ക്കായിരുന്നു..

Post a Comment

9 comments:

  1. അതെ, അവളും ഞാനും എല്ലാം ഒറ്റയ്ക്കായിരുന്നു. അതുകൊണ്ട് ഒന്നും ആരും അറിഞ്ഞില്ല. അങ്ങനെ സ്വയം ഉപേക്ഷിച്ചു, ഞങ്ങൾ.

    ReplyDelete
  2. അവള്‍ ഒറ്റയ്ക്കായിരുന്നു.

    കൂത്ത് കാണാനെത്തിയവര്‍ ഒരു കൂട്ടവും.

    ReplyDelete
  3. kollaam. oru vishakalanam kaviyude vaka
    avasaanam koduthaal nannayirikkum.

    ReplyDelete
  4. ഈ ഗവിതയ്ക്ക് ഒരു വിശദീകരണം ആവശ്യമുണ്ടോ?..
    ‘എന്റെ ലോകം’ പറഞ്ഞതു കൊണ്ട് എഴുതുന്നു..

    ഇതു സൗമ്യ എന്ന യുവതിയുടെ ദാരുണ മരണം അറിഞ്ഞപ്പോൾ മനസ്സിൽ വന്ന ചില visuals ആണ്‌.
    അതപ്പോൾ തന്നെ അതു പോലെ എഴുതുകയും ചെയ്തു.

    ഒരു കഥയുടെ രൂപം കൂടി ഇതിനുണ്ട്.
    വനത്തിൽ കൂ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഒരു യുവതി.
    അവളെ ഇരുട്ട് ആക്രമിക്കുന്നു. ഇരുട്ട് - തിന്മ - അതു മനസ്സിൽ ഇരുട്ടുള്ള ആരും ആവാം.
    അവൾക്ക് വേണ്ട് നിലവിളിക്കുവാൻ കാട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
    അവളുടെ വേദന കണ്ട് സ്വന്തം വേദന പോലെ പുളയുവാൻ പുഴയും.

    പകലായി.
    കാറ്റിൽ മരണത്തിന്റെ മണം പരന്നു.
    പരിശോധിച്ച doctor മാർ കൈയൊഴിഞ്ഞു.
    കാക്കി യിട്ടവർ വന്നു അന്വേക്ഷണം ആരംഭിച്ചു.

    അവളുടെ ജീവൻ കാട്ടിലൂടെ നടന്ന് അപ്രത്യക്ഷമായി.

    കാട്ടിൽ മറ്റൊരിടത്ത് വീണ്ടും ഇതേ കൃത്യം ആവർത്തിക്കപ്പെടുവാൻ പോകുന്നു..

    സാക്ഷര കേരളത്തിൽ നടന്ന ആ സംഭവം ആവർത്തിക്കപ്പെടില്ല എന്ന് ആർക്കും ഒരുറപ്പും പറയാനാകില്ല.
    നമ്മുടെ സംസ്കാരം ഇവിടെ വന്നു നില്ക്കുന്നു.
    നാളെ ഇതിലും താഴേക്ക് പോകുവാനാണ്‌ സാദ്ധ്യത.

    ReplyDelete
  5. നന്ദി സാബു.ഈ വിശദീകരണം ഗദ്യ കവിതയുടെ സൌന്ദര്യം
    കൂട്ടുകയാണ് ചെയ്തത് .കാരണം കവിയുടെ മനസ്സ് ആണ്
    സംവദിക്കാന്‍ ഏറ്റവും ഉത്തമം.

    ReplyDelete
  6. ഇവിടെ വന്നു പോയിരുന്നു.
    വിശദീകരണം കിട്ടിയ സ്ഥിതിക്ക് മടങ്ങുന്നില്ല.

    നന്നായി,ഗദ്യമായാലും,പദ്യമായാലും.

    ReplyDelete
  7. ഒറ്റപ്പെടുന്ന എല്ലാസഹോദരിമാർക്കു നേരെയും തിന്മയുടെ കരാളഹസ്തങ്ങൾ എപ്പോഴും നീണ്ടുവരാം എന്നോർമപ്പെടുത്തുന്നു ഈ കൊച്ചുകവിത.

    ReplyDelete
  8. കാറ്റവളെ കാട്ടി കൊടുത്തു.
    അവൾ ഒറ്റയ്ക്കായിരുന്നു
    നിശ്ചലം നിർജ്ജീവമായിരുന്നു.
    വെളുത്ത കാക്കകൾ കൈയൊഴിഞ്ഞു..
    കാക്കി കാക്കകൾ വട്ടം പിടിച്ചു.

    പുതിയ സാക്ഷര കേരള ചിത്രം അല്ലേ...

    ReplyDelete