പുഴയുടെ ഹൃദയം തുരന്ന് വീട് വെച്ചു.
പാർക്കാൻ വന്നപ്പോൾ ഒരു കുഞ്ഞു ചോദ്യം
'പുഴയിൽ കളിക്കാമെന്ന് പറഞ്ഞതല്ലേ?'
'പുഴയെവിടെ?'
ഉത്തരത്തിനു ശക്തിപോരാ
'നീ നിൽക്കുന്നിടം..'
അവളിപ്പോൾ പൂഴിയിൽ കളിക്കുകയാണ്..
അപ്പോൾ, വർഷങ്ങൾക്കപ്പുറം,
'പൂഴിയെവിടെ?' എന്ന ചോദ്യം,
ആരെയോ കാത്തു നിൽക്കുന്നുണ്ടായിരുന്നു..
പാർക്കാൻ വന്നപ്പോൾ ഒരു കുഞ്ഞു ചോദ്യം
'പുഴയിൽ കളിക്കാമെന്ന് പറഞ്ഞതല്ലേ?'
'പുഴയെവിടെ?'
ഉത്തരത്തിനു ശക്തിപോരാ
'നീ നിൽക്കുന്നിടം..'
അവളിപ്പോൾ പൂഴിയിൽ കളിക്കുകയാണ്..
അപ്പോൾ, വർഷങ്ങൾക്കപ്പുറം,
'പൂഴിയെവിടെ?' എന്ന ചോദ്യം,
ആരെയോ കാത്തു നിൽക്കുന്നുണ്ടായിരുന്നു..
നമുക്ക് നഷ്ടമാകുന്ന പ്രകൃതിയുടെ സൗന്ദര്യങ്ങൾ!
ReplyDeleteകുഞ്ഞുകവിതയിൽ ഒത്തിരി സന്ദേശമുണ്ട്
ആശംസകൾ!
ഭാവി തലമുറയോട് ചെയ്യുന്ന ദ്രോഹങ്ങൾ എത്രയാണ്?
ReplyDeleteമനുഷ്യന് ഭാവിയെ കുറിച്ച് ചിന്തിക്കുന്നില്ല :(
ReplyDeleteപൂഴിയെവിടെ എന്നെ ചോദ്യം സമീപ ഭാവിയില്‍ തന്നെ ഉയരാനുള്ളതാണ്.
ReplyDeleteചിന്തിപ്പിക്കുന്ന വരികള്‍... മനോഹരമായി എഴുതി...
ReplyDeleteചോദ്യങ്ങള്‍ ... ഉത്തരം മുട്ടിക്കും ചോദ്യങ്ങള്‍ ...!
ReplyDeleteനല്ല വരികൾ
ReplyDeleteകാലത്തിനെ കാര്ന്നുതിന്നുകൊണ്ടേയിരിക്കുന്നു.
ReplyDeleteപുഴയുമില്ല പൂഴിയുമില്ല...
ReplyDeleteThis comment has been removed by the author.
ReplyDeleteമനുഷ്യന്‍ എവിടെ ?പുഴയും പൂഴിയും
ReplyDeleteകാര്‍ന്നു തിന്നു എല്ലാം മൃഗങ്ങള്‍ ആയില്ലേ ..
(അത് മൃഗങ്ങളെ പുച്ച്ചിക്കല്‍ ആവും.അവ
സ്വന്തം നില നില്പിന് വേണ്ടി മാത്രം
ക്രൂരത കാട്ടുന്നവ ആണല്ലോ) ...നല്ല
കൂര്‍ത്ത വരികള്‍ സാബു ..ആശംസകള്‍ ..
വളരെ നന്നായിട്ടുണ്ട്.....!
ReplyDeleteനല്ല രചന. നല്ല വായന നല്‍കി
ReplyDeleteനല്ല കവിത...
ReplyDeleteഇത്തരം ഒരുപാട് ചോദ്യങ്ങള്‍ക്ക് നമ്മള്‍ ഭാവിയില്‍ നമ്മുടെ മക്കളോട് ഉത്തരം പറയേണ്ടതായി വരും. ഉത്തരമില്ലാത്തവയ്ക്ക് നമുക്ക് ഇപ്പോഴേ ഓരോ മുടന്തന്‍ ന്യായങ്ങള്‍ സ്വരുക്കൂട്ടി വക്കാം.
സാബു പൂഴയെവിടെ? പൂഴി എവിടെ ?
ReplyDeleteഉത്തരമില്ലാ ചോദ്യങ്ങൾ അല്ലല്ലോ.
ReplyDeleteആർത്തിയായിരുന്നു
ആശയ്ക്കു മേൽ ആശയായിരുന്നു കുഞ്ഞേ എന്നുത്തരം.
നന്നായി, അഭിനന്ദനങ്ങൾ.
ശരീയാണു, നമ്മുടെ ആര്‍ത്തി കൊന്നത് എന്തിനെയെല്ലാമാണു..?
ReplyDeleteപുഴയും പൂഴിയും ഒക്കെ ഇവിടെ ഉണ്ടായിരുന്നു എന്ന് പറയേണ്ടി വരുന്ന കാലം വിദൂരമല്ല എന്ന് തോന്നുന്നു :(
ReplyDeleteashamsakal
ReplyDelete