Please use Firefox Browser for a good reading experience

Monday, 14 February 2011

പ്രയാണം

സൂര്യൻ ഉദിക്കുന്നില്ല, അസ്തമിക്കുന്നുമില്ല
ഞാൻ ജനിച്ചിട്ടില്ല, മരിക്കുകയുമില്ല.
ഒരു മത്സ്യത്തിന്റെ ഉടലിൽ നിന്ന്,
ഒരു ചൂണ്ടയെന്നെ രക്ഷിച്ചു.
തൂവൽ നിറഞ്ഞ പക്ഷിയുടെ ഉടലിൽ നിന്ന്
ഒരു വേടന്റെ അമ്പും.
മനുഷ്യന്റെ ഉടലിൽ നിന്ന്,
ഞാൻ എന്നെ തന്നെ രക്ഷിച്ചു.
കാത്തു നിൽക്കുവാൻ ക്ഷമയില്ലാതെ
ഒരു നേർത്ത്‌ വര ഞാൻ വരച്ചു,
എന്റെ ഇടതു കൈത്തണ്ടയിൽ..

ഇപ്പോൾ ഞാൻ ഭൂമിയിലില്ല, ആകാശത്തിലും.
ഞാനൊരു നക്ഷത്രമായിരിക്കുന്നു.
അനന്തതയിലേക്ക്‌ യാത്ര ചെയ്യുന്ന നക്ഷത്രം.
എന്റെ യാത്ര അവസാനിക്കുന്നില്ല.
ചിലപ്പോൾ നാം വീണ്ടും കണ്ടുമുട്ടും.
അപ്പോൾ, നീയുമൊരു നക്ഷത്രമായി മാറിയിരിക്കും..

Post a Comment

4 comments:

  1. ഞാന്‍ ബൂലോകത്തൊക്കെ ഊടാടി വരികയാണ്. പ്രണയദിനപോസ്റ്റുകള്‍ വായിച്ച് തലകറങ്ങിപ്പോയി. ഇവിടെയെങ്കിലും ഒരു മാറ്റം കണ്ടുവല്ലൊ...

    ReplyDelete
  2. അയ്യോ അടുത്ത പോസ്റ്റ് വായിച്ചപ്പോള്‍ ഈ അഭിപ്രായം തിരിച്ചെടുത്തു.

    ReplyDelete
  3. സൂര്യൻ ഉദിക്കുന്നില്ല, അസ്തമിക്കുന്നുമില്ല
    ഞാൻ ജനിച്ചിട്ടില്ല, മരിക്കുകയുമില്ല.
    ഞാനും

    ReplyDelete