Please use Firefox Browser for a good reading experience

Tuesday, 1 February 2011

സ്വപ്നമായി മാറുമ്പോൾ..

സ്വപ്നം കാണുവാൻ ഉറങ്ങണം.
സ്വപ്നം പറയുവാൻ ഉണരുകയും..
സ്വപ്നമാകുവാൻ ഒരു വഴി മാത്രം,
അതു വെറും ഉറക്കമത്രെ!

സ്വപ്നം കാണുമ്പോൾ ചിലപ്പോൾ,
ആ നേർത്ത സ്വപ്ന നൂലുകൾ പൊട്ടി പോകാം..
ഉണരുമ്പോൾ നാം സ്വപ്ന ലോകത്തെത്തിയിരിക്കും..
നമ്മളും ഒരു സ്വപ്നമായി മാറിയിരിക്കുമപ്പോൾ..


13,972

Post a Comment

4 comments:

  1. ആദ്യത്തെ നാലുവരികളും ഇഷ്ടപ്പെട്ടു. തൊട്ടടുത്ത രണ്ടുവരികളും അനുഭവമുള്ളതാണ്. പക്ഷെ അവസാനത്തെ രണ്ട് വരികൾ കൈവിട്ടുപോയി.അതത്ര ചേർച്ച തോന്നിയില്ല. അവിടെ മറ്റെന്തോ ആണ് എഴുതേണ്ടിയിരുന്നതെന്ന് ഒരു തോന്നൽ. എങ്കിലും സരമില്ല. നല്ല കവിത. അല്ലെങ്കിൽതന്നെ സ്വപ്നം ഒരു കൌതുകം തന്നെയാണ്. അത് കവിതയ്ക്ക് കൂടി വിഷയമാകുമ്പോൾ കൂടുതൽ കൌതുകം ജനിക്കും. ആശംസകൾ!

    ReplyDelete
  2. സ്വപ്നമാകുവാന് ഒരു വഴി ?
    അത് ഉറക്കം .......
    അവസാനിക്കാത്ത ഉറക്കം ആണോ ?

    ReplyDelete
  3. സ്വപ്നക്കൂട്

    ReplyDelete