Please use Firefox Browser for a good reading experience

Tuesday, 1 February 2011

അമ്മയ്ക്ക്‌..

അറിയുന്നു ഞാനെന്റെ അമ്മതൻ മനസ്സിൽ,
നിറയുന്ന, വിരഹത്തിൻ നെടുവീർപ്പുകൾ..

അറിയുന്നു അമ്മേ, നിന്നിൻ നിന്നുതിരുന്ന,
കനലിന്റെ ചൂടുള്ള നിശ്വാസവും..

അറിയുമോ അമ്മേ, നിന്നെക്കുറിച്ചു ഞാൻ,
ദിനമെല്ലാം ഓർക്കുന്നുവെന്ന കാര്യം?

അറിയുന്നു ഞാനിന്നു, നീയെനിക്കേകിയ,
അനുഗ്രഹാശ്ശിസിന്റെ പുണ്യമെല്ലാം.

അറിയുന്നു ഇന്നും, നീ തന്ന ചോറിൻ-
ഉരുളയിൽ നിറയുന്ന രുചിയെന്റെ നാവിൽ..

പറയില്ല അമ്മേ, നിന്നോടൊരിക്കലും,
നീ, കരയുമെന്നോർത്തു ഞാനെന്റെ കാര്യം.

കരയല്ലെയമ്മേ, തിരിച്ചു ഞാനെത്തും,
നിൻ മടിയിൽ തല ചായ്ച്ചുറങ്ങുവാൻ വീണ്ടും..

Post a Comment

2 comments:

  1. മകന്‍ കരയുമെന്നോര്‍ത്ത് അമ്മയും അമ്മ കരയുമെന്നോര്‍ത്ത് മകനും പറയില്ല; അങ്ങിനെയാണമ്മയും മകനും.

    ReplyDelete
  2. ഞാനും തിരിച്ചെത്തും... ആ മടിയില്‍ തല ചായ്ച്ചുറങ്ങാന്‍...

    ReplyDelete